5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Viral News: 28 വർഷം കഴിഞ്ഞ് കൈക്കൂലി തിരിച്ച് കിട്ടി; ഉടമസ്ഥനും ഹാപ്പി

Coimbatore man Refund Case: ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരായി 500 രൂപ റീഫണ്ട് കൈപ്പറ്റുക എന്നതായിരുന്നു കത്തിൽ. അദ്ദേഹം കോടതിയിൽ ചെന്ന് തുക വാങ്ങിയപ്പോഴാണ് അത് അറിയുന്നത്

Viral News: 28 വർഷം കഴിഞ്ഞ് കൈക്കൂലി തിരിച്ച് കിട്ടി; ഉടമസ്ഥനും ഹാപ്പി
Five Hundred Notes | Getty Images
Follow Us
arun-nair
Arun Nair | Published: 11 Jun 2024 18:37 PM

കോയമ്പത്തൂർ: 28 വർഷം മുൻപ് വിജിലൻസ് പിടികൂടിയ പണം തിരികെ കിട്ടാൻ സാധ്യതയുണ്ടോ? നമ്മുടെ രാജ്യത്തെ കോടതി നടപടിക്രമങ്ങൾ വെച്ച് നോക്കിയാൽ സാധ്യത വളരെ കുറവാണ്. എന്നാൽ കോയമ്പത്തൂർ സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ കെ.കതിർമതിയോന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഒരു കത്ത് വന്നു. ഏഴ് ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരായി 500 രൂപ റീഫണ്ട് കൈപ്പറ്റുക എന്നതായിരുന്നു കത്തിൽ. എന്തായിരുന്നു ആ 500 എന്നല്ലേ അതിനൽപ്പം പഴക്കമുള്ള കഥയുണ്ട്.

1996-ൽ തൻ്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പേര് മാറ്റി നൽകാൻ കതിർമതിയോൻ വൈദ്യുതി വകുപ്പിൽ അപേക്ഷ നൽകി. എന്നാൽ 500 രൂപ തന്നാലെ കണക്ഷൻ നൽകൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഒട്ടും മടിച്ചില്ല കതിർമതിയോൻ പോലസിലും ഒപ്പം വിജിലൻസിലും പരാതി നൽകി. ഉദ്യോഗസ്ഥരെത്തിയപ്പോൾ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് നൽകയതും വാങ്ങിയ ഉദ്യോഗസ്ഥരെ വിജിലൻസ് കയ്യോടെ പിടികൂടി.

തൊണ്ടി മുതലിനൊപ്പം നോട്ടുകളും ഉദ്യോഗസ്ഥർ കൊണ്ടു പോയി. കേസ് 2001ൽ അവസാനിച്ചെങ്കിലും 500 രൂപ അദ്ദേഹത്തിന് ലഭിച്ചില്ല. തൻ്റെ പണം വാങ്ങാനായി 2007ൽ കോടതിയിൽ അദ്ദേഹം പൊതു താത്പര്യ ഹർജി നൽകി. നാളുകൾ നീണ്ടു പോയെങ്കിലും 2024-ൽ അദ്ദേഹത്തെ തേടി കോടതിയുടെ കത്തെത്തി.

തുക കോടതിയിൽ വന്ന് കൈപ്പറ്റാൻ ഉത്തരവിൽ പറഞ്ഞിരുന്നു. പഴയ 100 രൂപയുടെ നോട്ടുകളായാണ് അദ്ദേഹത്തിന് തുക തിരികെ കിട്ടിയത്. നോട്ടുകൾ എന്തായാലും മാറ്റി വാങ്ങുന്നില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം. തൻ്റെ പ്രവർത്തനങ്ങളുടെ ഓർമയ്ക്കായി അവ സൂക്ഷിക്കുമെന്നും കതിർമതിയോൻ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Latest News