AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coimbature Gang Assault: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസ്; പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി

Coimbature Student Assault: പെൺകുട്ടി കാറിൽ ആൺസുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ മൂന്നംഗസംഘം ഇവർക്ക് അടുത്തേക്ക് വരികയും ആൺസുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ആയിരുന്നു.

Coimbature Gang Assault: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസ്; പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി
Coimbature Gang Assault Case(Reprecentative inage)Image Credit source: Tv9 Network
ashli
Ashli C | Updated On: 04 Nov 2025 09:14 AM

ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികളെ പോലീസ് വെടിവെച്ച് പിടികൂടി. പ്രതികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു.

ഈ മൂന്ന് പ്രതികൾ ചേർന്നാണ് പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിന് പിറകുവശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. പെൺകുട്ടി കാറിൽ ആൺസുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ മൂന്നംഗസംഘം ഇവർക്ക് അടുത്തേക്ക് വരികയും ആൺസുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ആയിരുന്നു.

ALSO READ: ദളിത് വിദ്യാർഥിയുടെ പാന്റിനുള്ളിലേക്ക് തേളിനെ ഇട്ട് അധ്യാപകർ, ഒപ്പം ജാതീയമായി അധിക്ഷേപവും

സുഹൃത്ത് ഉടനെ തന്നെ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ അബോധാവസ്ഥയിൽ പരിസരത്തു നിന്നും കണ്ടെത്തുകയുമായിരുന്നു. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷാ ഉറപ്പാക്കുന്നതിൽ ഡിഎംകെ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണ് എന്നായിരുന്നു വിമർശനം. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലയാണ് ആരോപണം ഉന്നയിച്ചത്.

സർക്കാർ ബസ്സിന്റെ മുകളിലേക്ക് ടിപ്പർ മറിഞ്ഞു 24 മരണം

തെലങ്കാനയിൽ ചരക്കു ലോഡുമായി വന്ന ടിപ്പർ ലോറി സർക്കാർ ബസിൽ ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ 24 പേർ മരിച്ചു. 50 ഓളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ട്രക്ക് ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെ അപകടം സംഭവിച്ചതാകാം എന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ട്.