Commercial LPG Prices Hike: വാണിജ്യ എല്‍പിജി നിരക്കില്‍ കുതിച്ചുചാട്ടം; വര്‍ധിപ്പിച്ചത് ഇത്രയും

Commercial LPG Price Hike Updates: വാണിജ്യ എല്‍പിജിയുടെ നിരക്ക് വര്‍ധിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപയും കൊൽക്കത്തയിൽ 218 രൂപയും വര്‍ധിച്ചതായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്. ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. ഗാർഹിക പാചക വാതക എൽപിജി നിരക്കിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് നിലവിലെ നിരക്ക് വര്‍ധനവിന് കാരണം.

Commercial LPG Prices Hike: വാണിജ്യ എല്‍പിജി നിരക്കില്‍ കുതിച്ചുചാട്ടം; വര്‍ധിപ്പിച്ചത് ഇത്രയും

LPG

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 11:43 AM

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ എല്‍പിജിയുടെ നിരക്ക് വര്‍ധിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപയും കൊൽക്കത്തയിൽ 218 രൂപയും വര്‍ധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഏപ്രിൽ ഒന്നാം തീയതി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജിയുടെ വില ഇപ്പോൾ 2,078.50 രൂപയാണെന്ന് എണ്ണക്കമ്പനികൾ പറയുന്നു. മാർച്ച് ഒന്നിനാണ് അവസാനമായി നിരക്ക് വര്‍ധിച്ചത്. അന്ന് സിലിണ്ടറിന് 114.5 രൂപയായിരുന്നു വര്‍ധിച്ചത്. എന്നാല്‍ ഗാർഹിക പാചക വാതക എൽപിജി നിരക്കിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ എല്ലാ മാസവും ആദ്യ ദിവസം എടിഎഫ്, എൽപിജി വിലകൾ പരിഷ്കരിക്കാറുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചത്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇത് അസംസ്കൃത എണ്ണയുടെയും എൽപിജിയുടെയും വില വർധനവിലേക്ക് നയിച്ചു.

Also Read: Indian Oil: സഹായഹസ്തം നീട്ടി ഇന്ത്യ; ബംഗ്ലാദേശിലേക്ക് 7,000 ടണ്‍ ഡീസല്‍ അയച്ചു

മൊത്തം ഊർജ്ജ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇറാനിലെ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അമേരിക്ക, ഇസ്രായേല്‍-ഇറാന്‍ യുദ്ധം മൂലം നിരവധി രാജ്യങ്ങള്‍ എല്‍പിജി പ്രതിസന്ധി നേരിടുന്നുണ്ട്.

കാര്യക്ഷമമായ നടപടികളുമായി ഇന്ത്യ

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും എല്‍പിജി വിതരണം ഉറപ്പാക്കാന്‍ കാര്യക്ഷമമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. വെള്ളിയാഴ്ച സർക്കാർ വാണിജ്യ എൽപിജി വിതരണത്തിന്റെ പരിധി 70% ആയി ഉയർത്തിയിരുന്നു എന്ന് കേന്ദ്രം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്