AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Indian Oil: സഹായഹസ്തം നീട്ടി ഇന്ത്യ; ബംഗ്ലാദേശിലേക്ക് 7,000 ടണ്‍ ഡീസല്‍ അയച്ചു

India Boosts Diesel Supply to Bangladesh: ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയില്‍ ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ കൊണ്ടുവരുന്നതിന് മുമ്പ് ട്രെയിന്‍ വാഗണുകള്‍ വഴിയായിരുന്നു ഡീസല്‍ കൈമാറ്റം ചെയ്തിരുന്നത്. 2023 മാര്‍ച്ചിലാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്തത്.

Indian Oil: സഹായഹസ്തം നീട്ടി ഇന്ത്യ; ബംഗ്ലാദേശിലേക്ക് 7,000 ടണ്‍ ഡീസല്‍ അയച്ചു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 31 Mar 2026 | 06:07 AM

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് ഇന്ത്യയുടെ കരുതല്‍. ഇന്ത്യയുടെ നുമലിഗഡ് റിഫൈനറിയില്‍ നിന്ന് പൈപ്പ്‌ലൈന്‍ വഴി ബംഗ്ലാദേശിലേക്ക് 7,000 ടണ്‍ ഡീസല്‍ കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ വഴി ശനിയാഴ്ചയോടെയാണ് ഇന്ധനം കൈമാറിത്തുടങ്ങിയത്. ശേഷിക്കുന്ന ഡീസല്‍ വിതരണം ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം.

ഗള്‍ഫ് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ബംഗ്ലാദേശിനെ പശ്ചിമേഷ്യന്‍ യുദ്ധം പ്രതിസന്ധിയിലാക്കിയിരുന്നു. യുദ്ധം മൂര്‍ച്ഛിച്ചതോടെ ബംഗ്ലാദേശിലെ ആവശ്യങ്ങള്‍ നിറവേറ്റാനായി മാര്‍ച്ച് 25 മുതല്‍ രാജ്യം 5,000 ടണ്‍ എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ നിന്ന് രാജ്യത്തേക്ക് എത്തിക്കുന്ന ഡീസലിന്റെ അളവ് 45,000 ടണ്‍ ആക്കുമെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയില്‍ ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ കൊണ്ടുവരുന്നതിന് മുമ്പ് ട്രെയിന്‍ വാഗണുകള്‍ വഴിയായിരുന്നു ഡീസല്‍ കൈമാറ്റം ചെയ്തിരുന്നത്. 2023 മാര്‍ച്ചിലാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്തത്.

Also Read: വളം ലഭ്യതയില്‍ ആശങ്ക വേണ്ട; പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന; നടപടികള്‍ വിശദീകരിച്ച് കേന്ദ്രം

ഇന്ത്യയിലെ നുമലിഗഡ് റിഫൈനറി ലിമിറ്റഡില്‍ നിന്ന് ബംഗ്ലാദേശിലെ പര്‍ബതിപൂര്‍ ഡിപ്പോയിലേക്കാണ് ഫ്രണ്ട്ഷിപ്പ് ലൈന്‍ വഴി ഡീസല്‍ ഇറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇന്ധന സംഭരണത്തില്‍ ക്ഷാമമില്ലെന്നും, എന്നാല്‍ വലിയ ആശങ്ക സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ബംഗ്ലാദേശ് ഊര്‍ജ്ജ മന്ത്രി ഇക്ബാല്‍ ഹസന്‍ മഹ്‌മൂദ് തുകു പറഞ്ഞു.

Follow Us