Couples Arrested: മൊബൈൽ ആപ്പിൽ ലൈംഗികചേഷ്ടകൾ ലൈവ് സ്ട്രീം ചെയ്തു; ദമ്പതിമാർ പിടിയിൽ
Live Streaming Inimate Moments: ലൈംഗികചേഷ്ടകൾ ലൈവ് സ്ട്രീം ചെയ്ത ദമ്പതിമാർ പിടിയിൽ. മൊബൈൽ ആപ്പിലൂടെ നടത്തിയ ലൈവ് സ്ട്രീമിങ് ആണ് പോലീസ് പിടികൂടിയത്.

പ്രതീകാത്മക ചിത്രം
മൊബൈൽ ആപ്പിൽ ലൈംഗികചേഷ്ടകൾ ലൈവ് സ്ട്രീം ചെയ്ത ദമ്പതിമാർ പിടിയിൽ. പണം വാങ്ങി ലൈവ് സ്ട്രീം ചെയ്തതിനെതിരെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
തെലങ്കാനയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് ദമ്പതിമാരെ പിടികൂടുകയായിരുന്നു. ‘സ്വീറ്റി തെലുഗു കപ്പിൽ’ എന്ന പേരിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. പണം മുടക്കി ഉള്ളടക്കങ്ങൾ കാണേണ്ട ഒരു മൊബൈൽ ആപ്പിലൂടെ ലൈംഗികചേഷ്ടകൾ ലൈവ് സ്ട്രീം ചെയ്ത ഇവർ നാല് മാസം മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. ലൈവ് വിഡിയോകൾക്ക് 2000 രൂപയും റെക്കോർഡ് ചെയ്ത വിഡിയോകൾക്ക് 500 രൂപയുമാണ് ഇവർ ഈടാക്കിയിരുന്നത്.
Also Read: റീൽസ് ചിത്രീകരണത്തിനിടെ 14–ാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു; കൂട്ടുകാർ ഓടി രക്ഷപ്പെട്ടു
41 വയസുകാരനായ കാർ ഡ്രൈവറും 37 വയസുകാരിയായ ഭാര്യയും തങ്ങളെ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ മാസ്കണിഞ്ഞായിരുന്നു ലൈംഗികവേഴ്ച നടത്തിയിരുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ വിഡിയോകൾ ഇവർ പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് അംബേർപെട്ടിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ദമ്പതിമാർ തങ്ങളുടെ വീട് സ്റ്റുഡിയോ പോലെ ആക്കിയിരുന്നതായി പോലീസ് കണ്ടെത്തി. സ്ട്രീമിങ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും ഉൾപ്പെടെ പരിശോധനയിൽ പിടിച്ചെടുത്തു.
അറസ്റ്റിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. തങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നത് ലൈവ് സ്ട്രീം ചെയ്തു എന്നും അതിന് പണം വാങ്ങിയിരുന്നു എന്നും അവർ പറഞ്ഞു. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലയിലാണ് ഇത് ചെയ്തതെന്നും ദമ്പതിമാർ പോലീസിനോട് വെളിപ്പെടുത്തി.