AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. നിലവിൽ തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു എന്നും. ഇതിന്റെ സ്വാധീനഫലമായി നാളെയോടെ (നവംബർ 13) തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Kerala Weather Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും
പ്രതീകാത്മക ചിത്രംImage Credit source: PTI
Amal KV
Amal KV | Updated On: 12 Nov 2026 | 02:51 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. നിലവിൽ തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു എന്നും. ഇതിന്റെ സ്വാധീനഫലമായി നാളെയോടെ (നവംബർ 13) തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ന്യൂനമർദ്ദം
വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും, നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദ്ദമായും, നവംബർ 15 ഓടെ അതേ മേഖലയിൽ തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.

മഴയ്ക്കുള്ള സാധ്യത

തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ഒരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഇതിന് പുറമെ മന്നാർ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി മറ്റൊരു ചക്രവാതചുഴി കൂടി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി നവംബർ 12 മുതൽ 16 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Also Read: സ്വാതന്ത്ര്യം നൽകുന്നില്ല; ആൺ സുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ: മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ഇടിമിന്നൽ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മഴ തടരും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം അനുസരിച്ച് നംവംബർ 16 ന് വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. ഈ ദിവസങ്ങളിൽ നേരിയ മഴ എല്ലാ ജില്ലകളിലും ഉണ്ടാകാൻ ഇടയുണ്ട്.

English Summary

Weather forecasts indicate that rain is likely to continue across the state in the coming days. A cyclonic circulation currently persists over the southern Andaman Sea and its adjacent areas. As a result, the India Meteorological Department has stated that a low-pressure area is likely to form over the southeastern Bay of Bengal on November 13.

Follow Us