Couple Die Of Suffocation: തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ചു; ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു

Couple Dies of Suffocation After Lighting Fireplace: തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ച് മുറിയിൽ വച്ച ശേഷം ഉറങ്ങാൻ കിടന്ന ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ഉറക്കത്തിലാണ് ദമ്പതിമാർ മരണപ്പെട്ടത്. ഇക്കാര്യം പോലീസിനെ അറിയിക്കാതെ ഗ്രാമവാസികൾ മൃതദേഹങ്ങൾ സംസ്കരിച്ചു.

Couple Die Of Suffocation: തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ചു; ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

18 Jan 2025 08:58 AM

തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ച് ഉറങ്ങാൻ കിടന്ന ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. കടുത്ത തണുപ്പിനെ അതിജീവിക്കാനാണ് ഇവർ തീക്കുണ്ഡമൊരുക്കിയത്. ശേഷം ഉറങ്ങാൻ കിടന്ന ഇവർ ഉറക്കത്തിൽ തന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തരാഖണ്ഡിലെ ഭിലങ്കനയിലുള്ള ദ്വരി – തപ്‌ല ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മദൻ മോഹൻ സെംവാലും (52) ഭാര്യ യശോദ ദേവിയും (48) ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഗ്രാമത്തിലെത്തിയത്. കടുത്ത ശൈത്യമായതിനാൽ രാത്രി 11 മണിയോടെ തീ കായാനായി ഇവർ തീക്കുണ്ഡമൊരുക്കി. ശേഷം ഈ തീക്കുണ്ഡം മുറിയ്ക്കകത്തേക്ക് കൊണ്ടുപോയി ദമ്പതിമാർ വാതിലടച്ച് കിടന്നുറങ്ങി. വെള്ളിയാഴ്ച രാവിലെ ഇവരുടെ മകൻ വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. കുറേസമയം കഴിഞ്ഞിട്ടും ഇവർ വാതിൽ തുറക്കാതിരുന്നതോടെ മകൻ വാതിൽ പൊളിച്ച് അകത്തുകടന്നു. അപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. തീക്കുണ്ഡത്തിൽ നിന്ന് പുറപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരണപ്പെട്ടതെന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റർ റിങ്കി ദേവി പറഞ്ഞു.

Also Read : Woman Suicide: സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി

അസ്വാഭാവിക മരണമാണെങ്കിലും നാട്ടുകാർ പോലീസിനെ വിവരമറിയിച്ചില്ല. ദമ്പതിമാരുടെ മക്കളോട് സംസാരിച്ചതിന് ശേഷം ഇരുവരുടെയും ശവസംസ്കാരം നടത്തുകയായിരുന്നു.

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ബന്ധുക്കളുടെ ഭീഷണി, യുവതി ജീവനൊടുക്കി
സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ബന്ധുക്കളുടെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി ജീവനൊടുക്കി. അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് 24കാരിയായ ടെക്കി ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തത്. സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് അമ്മായിയും അമ്മാവനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അമ്മാവനെ അറസ്റ്റ് ചെയ്തു.

കുന്ദഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മാവൻ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിയ്ക്കുകയായിരുന്നു. പിന്നാലെ ഞായറാഴ്ച വൈകിട്ടോടെ യുവതി സ്വയം തീകൊളുത്തി മരിയ്ക്കുകയായിരുന്നു.

അമ്മാവൻ ഹോട്ടൽ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ യുവതി ആദ്യം വിസമ്മതിച്ചെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വഴങ്ങുകയായിരുന്നു. എന്നാൽ, ഹോട്ടലിലേക്ക് പുറപ്പെട്ട യുവതി തന്നോടൊപ്പം പെട്രോളും കരുതിയിരുന്നു. ഹോട്ടൽ മുറിയിൽ കയറിയ ഉടൻ തന്നെ യുവതി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ അമ്മാവൻ്റെ കൈവശമുണ്ടായിരുന്ന പെൻ ഡ്രൈവ് പോലീസ് പിടിച്ചെടുത്തു. ഈ പെൻ ഡ്രൈവിൽ സ്വകാര്യ ദൃശ്യങ്ങളുണ്ടെന്നായിരുന്നു പ്രതികളുടെ ഭീഷണി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആറ് വർഷങ്ങളായി അമ്മാവനും അമ്മായിക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത് എന്നാണ് യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞത്. തങ്ങളുടെ മകൾ ഇവർക്കൊപ്പം യാത്രകൾ പോകാറുണ്ടായിരുന്നു എന്നും അമ്മ മൊഴി നൽകി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും