Covid Case In India: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ഏഴ് മരണം, കേരളത്തിൽ മാത്രം 1373 പേർ
Covid-19 Cases In India Increases: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 276 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിൽ 60 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലും ഡൽഹിയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യഥാക്രമം 63, 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലവിൽ 4302 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം 1373 ആക്ടീവ് കേസുകളാണുള്ളത്. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 276 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിൽ 60 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലും ഡൽഹിയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യഥാക്രമം 63, 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പുതിയ അണുബാധകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. അതേസമയം, ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ നഹനിൽ ചൊവ്വാഴ്ച ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് പരിശോധന നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും കോവിഡ് പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്. പനി, ശ്വാസസംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കിൽ ആർടി പിസിആർ ചെയ്യണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധം ആക്കണമെന്നും കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് കേരളത്തിലാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം, 1373 കോവിഡ് രോഗികളാണുള്ളത്. ഇതുവരെ എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.