AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cow Dung: ക്ലാസ് മുറിയിൽ ചാണകം പൂശിയ പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ ചാണകം തേച്ച് ഡിയുഎസ്‌യു; എസി വിദ്യാർത്ഥികൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കുറിപ്പ്

Cow Dung In Delhi College Principal's Office: ഡൽഹി ലക്ഷ്മീബായ് കോളജ് പ്രിൻസിപ്പൾ പ്രത്യുഷ് വത്സലയുടെ ഓഫീസിൽ ചാണകം തേച്ച് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ് റോണക് ഖത്രി. തണുപ്പിക്കാനെന്ന അവകാശവാദവുമായി നേരത്തെ പ്രിൻസിപ്പാൾ ക്ലാസ് മുറിയിൽ ചാണകം പൂശിയിരുന്നു.

Cow Dung: ക്ലാസ് മുറിയിൽ ചാണകം പൂശിയ പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ ചാണകം തേച്ച് ഡിയുഎസ്‌യു; എസി വിദ്യാർത്ഥികൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കുറിപ്പ്
പ്രത്യുഷ് വത്സല, റോണക് ഖത്രിImage Credit source: Screengrab
Abdul Basith
Abdul Basith | Published: 16 Apr 2025 | 07:16 AM

ക്ലാസ് മുറിയിൽ ചാണകം പൂശിയ ഡൽഹി ലക്ഷ്മീബായ് കോളജ് പ്രിൻസിപ്പൾ പ്രത്യുഷ് വത്സലയുടെ ഓഫീസിൽ ചാണകം തേച്ച് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ. യൂണിയൻ പ്രസിഡൻ്റ് റോണക് ഖത്രിയാണ് ഓഫീസിൽ ചാണകം തേച്ചത്. നേരത്തെ, തണുപ്പിക്കാനെന്ന അവകാശവാദവുമായി പ്രിൻസിപ്പാൾ ക്ലാസ് മുറിയിൽ ചാണകം പൂശുന്ന വിഡിയോ വൈറലായിരുന്നു.

വിദ്യാർത്ഥികളിൽ നിന്ന് അനുവാദം ചോദിക്കാതെയാണ് പ്രത്യുഷ് ക്ലാസ് മുറിയിൽ ചാണകം പൂശിയതെന്ന് റോണക് ഖത്രി പിടിഐയോട് പ്രതികരിച്ചു. ഗവേഷണം നടത്തണമെങ്കിൽ സ്വന്തം വീട്ടിൽ നിന്ന് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് മുറിയിൽ ചാണകം പൂശിയത് സുസ്ഥിരവും തദ്ദേശീയവുമായ കൂളിങ് സംവിധാനങ്ങളെപ്പറ്റി കോളജ് തന്നെ നടത്തുന്ന ഒരു ഗവേഷണത്തിൻ്റെ ഭാഗമായാണ് എന്നായിരുന്നു നേരത്തെ പ്രിൻസിപ്പാളിൻ്റെ പ്രതികരണം. ഓഫീസ് മുറിയിൽ ചാണകം പൂശിയതിനെപ്പറ്റി കോളജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രിൻസിപ്പാളിൻ്റെ ഓഫീസ് മുറിയിൽ ചാണകം പൂശാൻ താനും സുഹൃത്തുക്കളും സഹായിക്കുകയായിരുന്നു എന്ന് റോണക് തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. തൻ്റെ മുറിയിൽ നിന്ന് എസി അഴിച്ചുമാറ്റി അവർ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് ഉറപ്പുണ്ട്. ചാണകം മെഴുകിയുള്ള പ്രകൃതിദത്തവും ആധുനികവുമായ കൂളിങ് ചുറ്റുപാടിൽ അവർ ഈ കോളജ് നടത്തുമെന്നും ഉറപ്പുണ്ട് എന്നും റോണക് ഖത്രി പരിഹസിച്ചു.

Also Read: Ayodhya Bomb Threat: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; ഇമെയിൽ എത്തിയത് തമിഴ്‌നാട്ടിൽ നിന്നും

ഗവേഷണത്തിൻ്റെ ഭാഗമായാണ് ചാണകം പൂശുന്നതെന്ന് പ്രിൻസിപ്പാൾ നേരത്തെ അറിയിച്ചിരുന്നു. “ഇത് നടന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഗവേഷണത്തിൻ്റെ പൂർണമായ വിവരങ്ങൾ നൽകാൻ കഴിയും. കാര്യത്തിൻ്റെ നിജസ്ഥിതി അറിയാതെ തെറ്റായ വിവരങ്ങൾ പ്രചരിക്കുകയാണ്. പ്രകൃതിദത്തമായ ചളി തൊടുന്നതിൽ ഒരു പ്രശ്നവുമില്ല.”- അവർ പറഞ്ഞു.

ചാണകം പൂശുന്ന വിഡിയോ പ്രിൻസിപ്പാൾ ടീച്ചർമാരുടെ വാട്സപ്പ് ഗ്രൂപ്പിലാണ് പങ്കുവച്ചത്. സി ബ്ലോക്കിലെ ക്ലാസ് മുറികളിൽ ചാണകം പൂശുകയാണെന്നും ഇവിടെ ക്ലാസുള്ള ടീച്ചർമാരുടെ മുറികൾക്ക് വൈകാതെ തന്നെ പുതിയ ലുക്ക് ലഭിക്കുമെന്നും പ്രിൻസിപ്പാൾ കുറിച്ചു. നിങ്ങളുടെ അധ്യാപനം മികച്ച ഒരു അനുഭവമാക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണ് എന്നും അവർ പറഞ്ഞിരുന്നു. ഈ ഗ്രൂപ്പിൽ നിന്ന് വിഡിയോ പുറത്തായത്.