AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CP Radhakrishnan: സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു; രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി

CP Radhakrishnan Takes Oath: സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിൻ്റെ 15ആമത് രാഷ്ട്രപതിയാണ് സിപി രാധാകൃഷ്ണൻ.

CP Radhakrishnan: സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു; രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി
സിപി രാധാകൃഷ്ണൻImage Credit source: PTI
abdul-basith
Abdul Basith | Updated On: 12 Sep 2025 11:11 AM

രാജ്യത്തിൻ്റെ 15ആമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രധാന നേതാക്കളൊക്കെ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായ ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സിപി രാധാകൃഷണൻ ഉപരാഷ്ട്രപതിയായത്. 300നെതിരെ 452 വോട്ടുകൾക്കായിരുന്നു ജയം.

Also Read: CP Radhakrishnan: ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ; സത്യപ്രതിജ്ഞ ഇന്ന്

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകർ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു ഇദ്ദേഹം. പദവി രാജിവച്ചാണ് അദ്ദേഹം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ 1957 ഒക്ടോബർ 20നാണ് ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ എന്ന സിപി രാധാകൃഷ്ണൻ ജനിച്ചത്. ബിബിഎ ബിരുദധാരിയാണ്.

ആർഎസ്എസ് പ്രവർത്തകനായിരുന്നു. 1980ൽ ബിജെപി പാർട്ടി രൂപീകരിച്ചതിന് ശേഷം സംസ്ഥാനതലത്തിൽ പല സംഘടനാപദവികളും കൈകാര്യം ചെയ്തു. 1998ൽ കോയമ്പത്തൂരിൽ നിന്ന് വിജയിച്ച് ലോക്സഭാംഗമായി. ഝാർഖണ്ഡ്, തെലങ്കാന ഗവർണറായും പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.