cockroach in biryani: ബിരിയാണി ഓൺലൈനായി ഓർഡർ ചെയ്തു.. പക്ഷേ തുറന്നപ്പോൾ പാറ്റകൾ

Customer finds a Cockroach in the Special Chicken Biryani : പാറ്റയുള്ള ബിരിയാണി കഴിച്ച് തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വന്നാൽ ആരാണ് ഉത്തരവാദി എന്ന് കൃഷ്ണ ആശങ്കയോടെ ചോദിച്ചു.

cockroach in biryani: ബിരിയാണി ഓൺലൈനായി ഓർഡർ ചെയ്തു.. പക്ഷേ തുറന്നപ്പോൾ പാറ്റകൾ

Cockroach In Biryani 1

Published: 

16 Sep 2025 15:14 PM

ഖമ്മം: ബിരിയാണി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ്. അതുകൊണ്ടുതന്നെ ഹോട്ടലുകളിൽ പോകുമ്പോൾ മിക്കവരും ബിരിയാണിയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, അടുത്തിടെയായി ചില ഹോട്ടലുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പി ആളുകളുടെ ആരോഗ്യവുമായി കളിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ചിക്കൻ ബിരിയാണിയിൽ എലി, തവള, പുഴുക്കൾ എന്നിങ്ങനെ പലതരം അഴുക്കുകൾ കണ്ടെത്തുന്നത് പതിവായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെലങ്കാനയിൽ നിന്നാണ്. ഇവിടുത്തെ ഖമ്മം ജില്ലയിലാണ് സംഭവം നടക്കുന്നത്. അവിടുള്ള ഒരു പ്രമുഖ റെസ്റ്റോറൻ്റിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയിൽ പാറ്റയെ കണ്ടെത്തി.

ഖമ്മം വൈര റോഡിലുള്ള ഒരു റെസ്റ്റോറൻ്റിൽ നിന്ന് ശ്രീനഗർ കോളനിയിൽ താമസിക്കുന്ന മേടിശെട്ടി കൃഷ്ണ എന്ന ഉപഭോക്താവ് സൊമാറ്റോ വഴി ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. ബിരിയാണി കിട്ടിയ ശേഷം, കൃഷ്ണയും കുടുംബാംഗങ്ങളും വിളമ്പി കഴിക്കാൻ തുടങ്ങി. കുറച്ച് കഴിച്ചശേഷം വീണ്ടും വിളമ്പാൻ നോക്കിയപ്പോഴാണ് ബിരിയാണിയിൽ പാറ്റയെ കണ്ടത്.

ഉടൻതന്നെ അവർ റെസ്റ്റോറൻ്റ് മാനേജ്മെൻ്റിനെ വിവരം അറിയിച്ചു. എന്നാൽ, തങ്ങളുടെ അടുക്കള വളരെ വൃത്തിയുള്ളതാണെന്നും, വേണമെങ്കിൽ പണം തിരികെ നൽകാമെന്നും പറഞ്ഞ് റെസ്റ്റോറൻ്റ് അധികൃതർ നിരുത്തരവാദപരമായ മറുപടി നൽകി. കൂടാതെ, കോണാർക്ക് റെസ്റ്റോറൻ്റിൽ ഓർഡർ ചെയ്ത ബിരിയാണി വൈഭവ് ഇൻ എന്ന ഹോട്ടലിൽ നിന്നാണ് വന്നതെന്നും റിപ്പോർട്ടുണ്ട്.

പാറ്റയുള്ള ബിരിയാണി കഴിച്ച് തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വന്നാൽ ആരാണ് ഉത്തരവാദി എന്ന് കൃഷ്ണ ആശങ്കയോടെ ചോദിച്ചു. പരാതി നൽകിയിട്ടും ശരിയായ പ്രതികരണം ലഭിക്കാത്തതിൽ അദ്ദേഹം കടുത്ത നിരാശയിലാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും