AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fengal Cyclone: കര തൊടാനൊരുങ്ങി ഫിൻജാൽ ചുഴലിക്കാറ്റ്; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, കേരളത്തിലും മഴയ്ക്ക് സാധ്യത

Fengal Cyclone Latest Updation: ചെന്നൈ മെട്രോ രാത്രി 11 വരെ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കില്ല.

Fengal Cyclone: കര തൊടാനൊരുങ്ങി ഫിൻജാൽ ചുഴലിക്കാറ്റ്; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, കേരളത്തിലും മഴയ്ക്ക് സാധ്യത
Image Credits: PTI
Neethu Vijayan
Neethu Vijayan | Published: 30 Nov 2024 | 06:48 AM

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് (Cyclone Fengal) ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് നിലവിൽ സ്ഥിതിചെയ്യുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ അടക്കം എട്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഐടി ജീവനക്കാർക്ക് നിലവിൽ വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും ചുഴലിക്കാറ്റിൻ്റെ പശ്ചാതലത്തിൽ വൈകുന്നു.

ചെന്നൈ മെട്രോ രാത്രി 11 വരെ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കില്ല. അതേസമയം തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം അറ് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് ഉത്തരവ്. പൊതുജനങ്ങൾക്ക് ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും വിലക്ക് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പകൽ സമയം തെളിഞ്ഞ കാലാവസ്ഥയും വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയുമാണ് സംസ്ഥാനത്ത് ലഭിക്കുന്നുത്. മലയോര പ്രദേശങ്ങളിലടക്കം മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.

തെക്കൻ കേരള തീരത്ത് ഇന്നും കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ചൊവ്വാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്രന്യൂനമർദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Follow Us