AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: ഡൽഹി സ്ഫോടനം ഭീകരാക്രമണമോ? ചർച്ചയായി ലഷ്‌കർ കമാൻഡറുടെ വീഡിയോ

Lashkar commander video on Delhi bomb blast: സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ഒമ്പത് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.

Delhi Blast: ഡൽഹി സ്ഫോടനം ഭീകരാക്രമണമോ? ചർച്ചയായി ലഷ്‌കർ കമാൻഡറുടെ വീഡിയോ
Delhi BlastImage Credit source: PTI
nithya
Nithya Vinu | Updated On: 11 Nov 2025 06:54 AM

ന്യൂഡൽഹി: രാജ്യത്ത നടുക്കിയ ഡൽഹി സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ പൊലീസ്. ഒക്ടോബർ 30ന് പാകിസ്ഥാിനലെ ലഷ്കർ കമാൻഡർ സൈഫുള്ള സെയ്ഫ് പുറത്തിറക്കിയ വിഡിയോ മുൻനിർത്തിയാണ് ഭീകരാക്രമണ സാധ്യത സംശയിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വൃത്തങ്ങൾ ഈ വിഡിയോ അതീവ ​ഗൗരവമായാണ് കാണുന്നത്.

ലഷ്കർ തലവൻ ഹാഫീസ് സയീദ് വെറുതെ ഇരിക്കുകയല്ലെന്നും, ബംഗ്ലാദേശ് വഴി ഇന്ത്യയിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്നും ആയിരുന്നു സെയ്ഫിന്റെ പ്രസ്താവന. ഈ ലക്ഷ്യത്തോടെ ഭീകരര്‍ ബംഗ്ലാദേശിലെത്തിയതായും ഓപ്പേറേഷന്‍ സിന്ദൂറിന് പകരംവീട്ടുമെന്നും സൈഫ് പറഞ്ഞിരുന്നു.

പ്രസ്താവനയെ തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ  നടപടിയെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് ഐഎസ് പദ്ധതിയിടുന്നതായി മുമ്പ് തന്നെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.

ALSO READ: ഉത്തർപ്രദേശിലും മുംബൈയിലും അതീവ ജാഗ്രത, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു…

അതേസമയം സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ഒമ്പത് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഡൽഹി, യുപി സ്വദേശികളാണ് മരണപ്പെട്ടത്.

സ്ഫോടനം നടന്ന കാറിൽ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് നിഗമനം. കൂടാതെ ഇവർ ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റായിരുന്നുവെന്നും വിവരമുണ്ട്.  ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.