Delhi Student Death: ക്ഷമിക്കണം അമ്മ… എൻ്റെ അവയവങ്ങൾ ദാനം ചെയ്യണം: ജീവനൊടുക്കി വിദ്യാർഥി, കത്തിൽ അധ്യാപകർക്കെതിരെ ആരോപണം
Delhi Student Death Case: കത്ത് ലഭിക്കുന്നവർ ഈ ഫോൺ നമ്പറിലേക്ക് വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയെ വേദനിപ്പിച്ചു. ഇനിയുണ്ടാകില്ല ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം. എൻ്റെ അധ്യാപകർ എന്നോട് മോശമായി പെരുമാറി.
ന്യൂഡൽഹി: ഡൽഹി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് നിന്നാണ് വിദ്യാർത്ഥി ചാടി മരിച്ചത്. എന്നാൽ വിദ്യാർത്ഥിയുടെ വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്നുണ്ട്.
തനിക്ക് ചെയ്യേണ്ടി വന്നത് മറ്റൊരു കുട്ടിയും ചെയ്യാൻ നിർബന്ധിതരാകരുത് എന്നും സ്‌കൂൾ പ്രിൻസിപ്പലിൻ്റെ ഉൾപ്പെടെ മൂന്ന് അധ്യാപകരുടെ പേരുകൾ പരാമർശിച്ചുകൊണ്ട് വിദ്യാർഥി കത്തിൽ പറയുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അവസാന ആഗ്രഹമെന്നും കുട്ടി ആരോപിക്കുന്നുണ്ട്. മാനസിക പീഡനത്തെ തുടർന്നാണ് തൻ്റെ മകൻ ജീവനൊടുക്കിയതെന്നും പ്രിൻസിപ്പലിനും മറ്റ് രണ്ട് അധ്യാപകർക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി.
Also Read: ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി വൻ കവർച്ച; കവർന്നത് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി
‘കത്ത് ലഭിക്കുന്നവർ ഈ ഫോൺ നമ്പറിലേക്ക് വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയെ വേദനിപ്പിച്ചു. ഇനിയുണ്ടാകില്ല ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം. എൻ്റെ അധ്യാപകർ എന്നോട് മോശമായി പെരുമാറി. സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്, ഞാൻ എന്താണ് പറയേണ്ടത്?. എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യണം’ – വിദ്യാർത്ഥി കത്തിൽ പറയുന്നു.
തന്റെ ജ്യേഷ്ഠനോട് മോശമായി പെരുമാറിയതിനും, അച്ഛനെപ്പോലെ നല്ലൊരു മനുഷ്യനാകാൻ കഴിയാത്തതിനും വിദ്യാർഥി കത്തിൽ മാപ്പ് ചോദിക്കുന്നുണ്ട്. തനിക്ക് എല്ലായ്പ്പോഴും പിന്തുണ നൽകിയതിന് അമ്മയ്ക്ക് നന്ദിയും അറിയിക്കുന്നുണ്ട്. അച്ഛനും സഹോദരനും വേണ്ടി അത് തുടരണമെന്നും വിദ്യാർത്ഥി തൻ്റെ കത്തിൽ ആവശ്യപ്പെട്ടു. സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് നാലു ദിവസമായി അധ്യാപകരിലൊരാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠി പറഞ്ഞതായി പിതാവ് പറയുന്നു.