Delhi Earthquake: ഡൽഹിയിൽ ശക്തമായ ഭൂചലനം; ഉത്തരേന്ത്യയിലുടനീളം മുഴക്കമനുഭവപ്പെട്ടെന്ന് അധികൃതർ

Earthquake In Delhi: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ചർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുലർച്ചെ 5.36ഓടെ രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലുടനീളം മുഴക്കം അനുഭവപ്പെട്ടു.

Delhi Earthquake: ഡൽഹിയിൽ ശക്തമായ ഭൂചലനം; ഉത്തരേന്ത്യയിലുടനീളം മുഴക്കമനുഭവപ്പെട്ടെന്ന് അധികൃതർ

ഡൽഹിയിൽ ഭൂചലനം

Published: 

17 Feb 2025 07:00 AM

രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5.36ഓടെയാണ് ഡൽഹിയിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ചർ സ്കെയിലിൽ 4.0 ആണ് തീവ്രത രേഖപ്പെടുത്തിയത്. ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂചലനങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന നോഡൽ ഏജൻസിയാണ് ഭൂകമ്പശാസ്ത്ര കേന്ദ്രം. നിലവിൽ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ഡൽഹിയായിരുന്നു എന്ന് ഭൂകമ്പശാസ്ത്ര കേന്ദ്രം വ്യക്തമാക്കി. ഉത്തരേന്ത്യയിലാകെ ഭൂചലനത്തിൻ്റെ മുഴക്കം അനുഭവപ്പെട്ടു. സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായി. അഞ്ച് കിലോമീറ്ററായിരുന്നു ഭൂകമ്പത്തിൻ്റെ ആഴം. ഡൽഹി താത്കാലിക മുഖ്യമന്ത്രി മർലേന ഭൂചലനത്തിൻ്റെ വിവരം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും