Delhi Metro: ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക് ആശ്വാസം: പ്രധാന വികസന പദ്ധതികൾക്ക് പച്ചക്കൊടി

Major Relief for Delhi Traffic: ഡിഎംആര്‍സിയുടെ ആറ് മെട്രോ സ്റ്റേഷനുകൾക്കായുള്ള എംഎംഐ പദ്ധതികൾക്കും ദക്ഷിണ ഡൽഹിയിൽ നിർദ്ദേശിച്ചിട്ടുള്ള 5.5 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഇടനാഴി ഉൾപ്പെടെയുള്ള രണ്ട് പ്രധാന റോഡ് വികസന പദ്ധതികൾക്കും അംഗീകാരം. യുടിടിഐപിഇസി യോഗത്തിലാണ് അംഗീകാരം ലഭിച്ചത്.

Delhi Metro: ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക് ആശ്വാസം: പ്രധാന വികസന പദ്ധതികൾക്ക് പച്ചക്കൊടി

പ്രതീകാത്മക ചിത്രം

Published: 

24 Sep 2026 | 10:02 PM

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) ആറ് മെട്രോ സ്റ്റേഷനുകൾക്കായുള്ള മൾട്ടിമോഡൽ ഇന്റഗ്രേഷൻ (എംഎംഐ) പദ്ധതികൾക്കും ദക്ഷിണ ഡൽഹിയിൽ നിർദ്ദേശിച്ചിട്ടുള്ള 5.5 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഇടനാഴി ഉൾപ്പെടെയുള്ള രണ്ട് പ്രധാന റോഡ് വികസന പദ്ധതികൾക്കും അംഗീകാരം. യുണിഫൈഡ് ട്രാഫിക് & ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ (പ്ലാനിങ് & എൻജിനീയറിംഗ്) സെന്റർ (യുടിടിഐപിഇസി) യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. ഡിഎംആര്‍സി തയ്യാറാക്കിയ ആറ് എംഎംഐ പദ്ധതികളില്‍ ജിടിബി നഗർ, സരിത വിഹാർ, അക്ഷർധാം, രോഹിണി വെസ്റ്റ്/ഡോ. ബാബാ സാഹേബ് അംബേദ്കർ ആശുപത്രി, മാളവ്യ നഗർ, ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുന്നു.

ഓരോ സ്റ്റേഷന്റെയും 300 മീറ്റർ ചുറ്റളവ് വിലയിരുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കാല്‍നടസൗകര്യമടക്കമുള്ളവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഡൽഹിയിലെ ഒന്ന്, രണ്ട് ഘട്ട മെട്രോ ഇടനാഴികൾക്കായി ഡിഎംആർസി തയ്യാറാക്കിയ 31 എംഎംഐ പദ്ധതികൾക്കും യുടിഐപിഇസി അംഗീകാരം നൽകിയതായി ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ) വൃത്തങ്ങള്‍ അറിയിച്ചു.

ഡിഡിഎ, ഡൽഹി സർക്കാർ, ഭവന, നഗരകാര്യ മന്ത്രാലയം, ഡൽഹി ട്രാഫിക് പോലീസ്, ഡിഎംആർസി, പിഡബ്ല്യുഡി, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി), ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി), ഇന്ത്യൻ റെയിൽവേ, എൻസിആർടിസി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ആറ് വരി എലിവേറ്റഡ് കോറിഡോർ പദ്ധതിക്കും അനുമതി

ഔട്ടർ റിംഗ് റോഡിനും മെഹ്‌റോളി-ബദർപൂർ റോഡിനും ഇടയിലുള്ള മാ ആനന്ദ്മയി മാർഗിൽ നിർമ്മിക്കുന്ന ആറ് വരി എലിവേറ്റഡ് കോറിഡോർ പദ്ധതിക്കും അനുമതി ലഭിച്ചു. 5.5 കിലോമീറ്റർ നീളമുള്ള ഈ പാത ഗതാഗതത്തിരക്കേറിയ 12 പ്രധാന ജംഗ്ഷനുകളെ ഒഴിവാക്കി കടന്നുപോകും.

Also Read: യുപിഐ 2000 രൂപ പരിധി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഫീസ് വിശദീകരിച്ച് റെയിൽവേ

ഓഖ്ല ഫേസ് 1, 2 വ്യാവസായിക മേഖലകൾ സൃഷ്ടിക്കുന്ന ഗതാഗതത്തിരക്ക് കുറയ്ക്കുക എന്നതാണ് ഈ എലവേറ്റഡ് കോറിഡോറിന്റെ ലക്ഷ്യം. ഓഖ്ല എസ്റ്റേറ്റ് മാർഗിലെ ക്രൗൺ പ്ലാസ ജംഗ്ഷനിൽ ഒരു അണ്ടർപാസിനും റൗണ്ട് എബൗട്ടിനും അംഗീകാരം നൽകിയിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുകർബ ചൗക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഔട്ടർ റിംഗ് റോഡിലുള്ള റോഡ് ഓവർബ്രിഡ്ജ് ആറുവരിയിൽ നിന്ന് 10 വരിയായി വീതികൂട്ടുന്ന പദ്ധതിക്കും അംഗീകാരം നൽകി. ഡൽഹി-സോനിപത് റെയിൽവേ ലൈനിന് കുറുകെ ജഹാംഗീർപുരി ഇൻഡസ്ട്രിയൽ ഏരിയയെ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറുമായി ബന്ധിപ്പിക്കുന്ന നാലുവരി റോഡ് ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തിനും അനുമതിയായി.

English Summary

UTTIPEC has approved multimodal integration (MMI) plans for six Delhi Metro stations. The clearance covers all 31 MMI plans designed by DMRC for Phase I and II corridors. A 5.5-km elevated corridor on Maa Anandmayee Marg was approved to ease South Delhi traffic. The meeting also cleared projects to decongest Mukarba Chowk by expanding key road overbridges.

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം