Delhi Metro: ദീപാവലിക്ക് യാത്ര പോകാനാണോ പ്ലാന്‍? ഡല്‍ഹി മെട്രോ സമയം മാറ്റി
Delhi Metro Diwali 2026 Timings: ദീപാവലി ദിനത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ. തിരഞ്ഞെടുത്ത റൂട്ടുകളിൽ പതിവിലും നേരത്തെ സർവീസുകൾ ആരംഭിക്കാൻ ഡൽഹി മെട്രോ തീരുമാനിച്ചു. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ 7 മണിയോടെയാണ് മെട്രോ ഓടിത്തുടങ്ങാറുള്ളത്. ദീപാവലി പ്രമാണിച്ച് മൂന്ന് ലൈനുകളിൽ യാത്രക്കാർക്ക് രാവിലെ 6 മണി മുതൽ തന്നെ മെട്രോ സർവീസ് ലഭ്യമാകും.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ. യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി, തിരഞ്ഞെടുത്ത റൂട്ടുകളിൽ പതിവിലും നേരത്തെ സർവീസുകൾ ആരംഭിക്കാൻ ഡൽഹി മെട്രോ തീരുമാനിച്ചു. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ 7 മണിയോടെയാണ് മെട്രോ ഓടിത്തുടങ്ങാറുള്ളത്. എന്നാൽ ദീപാവലി പ്രമാണിച്ച് മൂന്ന് ലൈനുകളിൽ യാത്രക്കാർക്ക് രാവിലെ 6 മണി മുതൽ തന്നെ മെട്രോ സർവീസ് ലഭ്യമാകും. അവസാന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡൽഹി മെട്രോയുടെ ഏതൊക്കെ റൂട്ടുകളിലാണ് സമയക്രമം മാറ്റിയതെന്ന് നോക്കാം.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) ഞായറാഴ്ചത്തേക്കുള്ള പുതിയ ടൈംടേബിൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച്, പിങ്ക്, മജന്ത, ഗ്രേ ലൈനുകളിലെ മെട്രോ സർവീസുകൾ രാവിലെ ആറു മണിക്ക് ആരംഭിക്കും. സാധാരണയായി ഞായറാഴ്ചകളിൽ ഈ ലൈനുകളിലെ ആദ്യ മെട്രോ രാവിലെ ഏഴ് മണിയോടെയാണ് സർവീസ് നടത്താറുള്ളത്.
പിങ്ക് ലൈനില്‍ മജ്‌ലിസ് പാർക്ക് മുതൽ ശിവ് വിഹാർ വരെയുള്ള സെക്ഷനിൽ രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ ലഭ്യമാകും. മജന്ത ലൈനില്‍ ബൊട്ടാണിക്കൽ ഗാർഡൻ മുതൽ കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ വരെയും, മജ്ലിസ് പാർക്ക് മുതൽ ദീപാലി ചൗക്ക് വരെയുമുള്ള സെക്ഷനുകളിൽ മെട്രോ സർവീസുകൾ രാവിലെ 6 മണിക്ക് ആരംഭിക്കും. ഗ്രേ ലൈനില്‍ ദ്വാരക-കക്രോള മുതൽ ധൻസ ബസ് സ്റ്റാൻഡ് വരെയുള്ള റൂട്ടിലും രാവിലെ 6 മണിക്ക് തന്നെ മെട്രോ സർവീസ് തുടങ്ങും.
Also Read: Chennai Metro: കോയമ്പേട് – ആലന്തൂർ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും; സർവീസ് ഉടൻ
അവസാന മെട്രോ രാത്രി 10 മണിക്ക്
നവംബർ 8-ന് എയർപോർട്ട് എക്സ്പ്രസ് ലൈൻ ഉൾപ്പെടെ ഡൽഹി മെട്രോയുടെ എല്ലാ ലൈനുകളിലെയും അവസാന ട്രെയിൻ രാത്രി 10 മണിക്ക് അതത് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടും. യാത്രക്കാർ ഇതിനനുസരിച്ച് തങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി ഡിഎംആർസി വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിശോധിക്കാം.
ദീപാവലി ദിനത്തില്‍ മാത്രമാണ് സമയക്രമത്തില്‍ ഈ മാറ്റം വരുത്തിയിരിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ മെട്രോ ട്രെയിൻ സർവീസുകൾ മുമ്പത്തെ സമയക്രമത്തിൽ തന്നെ സാധാരണ നിലയിൽ പ്രവർത്തിക്കും. സാധാരണ ദിവസങ്ങളിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മണിക്ക് സർവീസുകൾ ആരംഭിക്കും. ഞായറാഴ്ചകളിൽ മെട്രോ സർവീസുകൾ രാവിലെ 8 മണിക്ക് തുടങ്ങും.
English Summary
Delhi Metro has revised its service timings for Diwali to assist commuters. Trains on Pink, Magenta, and Grey lines will start an hour early at 6 AM. Usually, Metro services on these three routes begin at 7 AM on Sundays. The last train across all lines, including Airport Express, will depart at 10 PM.