AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Metro: ഡല്‍ഹി യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്! മെട്രോ സമയത്തില്‍ വീണ്ടും മാറ്റം, നേരം വൈകും

IPL Matches Affect Delhi Metro Services Trains Delayed Passengers Advised: ഐപിഎല്‍ മത്സരങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് അസൗകര്യമില്ലാതെ സഞ്ചരിക്കാന്‍ മെട്രോയുടെ സര്‍വീസ് നീട്ടുന്നതായി ഡിഎംആര്‍സി എക്‌സിലൂടെ അറിയിച്ചു. ഓരോ ലൈനിലും ഏത്ര മണി വരെ ട്രെയിനുകള്‍ ഉണ്ടായിരിക്കുമെന്ന വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

Delhi Metro: ഡല്‍ഹി യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്! മെട്രോ സമയത്തില്‍ വീണ്ടും മാറ്റം, നേരം വൈകും
ഡല്‍ഹി മെട്രോ Image Credit source: PTI
Shiji M K
Shiji M K | Updated On: 08 Apr 2026 | 04:29 PM

ഡല്‍ഹി: തലസ്ഥാന നഗരിയിലെ മെട്രോ സര്‍വീസുകളില്‍ വീണ്ടും മാറ്റം. ഐപിഎല്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോ ട്രെയിനുകള്‍ വൈകിയും സര്‍വീസ് നടത്തും. ഡല്‍ഹി ക്യാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടക്കുന്ന മത്സരത്തെ തുടര്‍ന്നാണ് സമയമാറ്റം. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഡല്‍ഹി മെട്രോയുടെ എല്ലാ റൂട്ടിലും പുതിയ സമയക്രമമായിരിക്കും.

ഐപിഎല്‍ കാണാന്‍ മെട്രോ കയറാം

ഐപിഎല്‍ മത്സരങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് അസൗകര്യമില്ലാതെ സഞ്ചരിക്കാന്‍ മെട്രോയുടെ സര്‍വീസ് നീട്ടുന്നതായി ഡിഎംആര്‍സി എക്‌സിലൂടെ അറിയിച്ചു. ഓരോ ലൈനിലും ഏത്ര മണി വരെ ട്രെയിനുകള്‍ ഉണ്ടായിരിക്കുമെന്ന വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

Also Read: Delhi Metro: യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്! ഡല്‍ഹി മെട്രോയുടെ സമയം മാറി

  1. റെഡ് ലൈനില്‍ ഷഹീദ് സ്ഥലില്‍ നിന്ന് റിഥാലയിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ അര്‍ധരാത്രി 12:10 ന് പുറപ്പെടും
  2. റിഥാലയില്‍ നിന്ന് ഷഹീദ് സ്ഥലിലേക്കുള്ള ട്രെയിന്‍ അര്‍ധരാത്രി 12:15 ന് പുറപ്പെടും
  3. സമയ്പൂര്‍ ബദ്ലിയില്‍ നിന്ന് ഗുരുഗ്രാമിലെ മില്ലേനിയം സിറ്റി സെന്ററിലേക്കുള്ള യെല്ലോ ലൈനില്‍ അവസാന ട്രെയിന്‍ അര്‍ധരാത്രി 12:20 ന്
  4. ഗുരുഗ്രാമിലെ മില്ലേനിയം സിറ്റി സെന്ററില്‍ നിന്ന് സമയ്പൂര്‍ ബദ്ലിയിലേക്കുള്ള അവസാന ട്രെയിന്‍ രാത്രി 11:45 ന്
  5. ദ്വാരക സെക്ടര്‍ 21 മുതല്‍ വൈശാലി വരെയുള്ള ബ്ലൂ ലൈനില്‍ അവസാന മെട്രോ ട്രെയിന്‍ രാത്രി 11:45 ന് പുറപ്പെടും
  6. വൈശാലിയില്‍ നിന്ന് ദ്വാരക സെക്ടര്‍ 21 ലേക്കുള്ള അവസാന ട്രെയിന്‍ അര്‍ധരാത്രി 12 നാണ്
  7. ദ്വാരക സെക്ടര്‍ 21 ല്‍ നിന്ന് നോയിഡ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ബ്ലൂ ലൈനില്‍ അവസാന ട്രെയിന്‍ രാത്രി 11:35 ന്
  8. നോയിഡ ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് ദ്വാരക സെക്ടര്‍ 21 ലേക്കുള്ള അവസാന മെട്രോ അര്‍ധരാത്രി 12 ന് പുറപ്പെടും
  9. ഗ്രീന്‍ ലൈനില്‍ ബ്രിഗേഡിയര്‍ ഹോഷിയാര്‍ സിംഗ് മുതല്‍ കീര്‍ത്തി നഗര്‍ വരെയുള്ള അവസാന മെട്രോ പുലര്‍ച്ചെ 1 മണിക്ക്
  10. ഗ്രീന്‍ ലൈനില്‍ ഇന്ദ്രലോകില്‍ നിന്ന് മുണ്ട്കയിലേക്കുള്ള അവസാന മെട്രോ പുലര്‍ച്ചെ 1 മണിക്ക് പുറപ്പെടുന്നതാണ്
  11. ഗ്രീന്‍ ലൈനില്‍ ബ്രിഗേഡിയര്‍ ഹോഷിയാര്‍ സിംഗ് മുതല്‍ ഇന്ദ്രലോക് വരെയുള്ള അവസാന മെട്രോ അര്‍ധരാത്രി 12 മണിക്ക്
  12. ഗ്രീന്‍ ലൈനില്‍, ബ്രിഗേഡിയര്‍ ഹോഷിയാര്‍ സിംഗ് മുതല്‍ കീര്‍ത്തി നഗര്‍ വരെയുള്ള അവസാന മെട്രോ അര്‍ധരാത്രി 12:10 ന് യാത്ര ആരംഭിക്കും
  13. വയലറ്റ് ലൈനില്‍ കശ്മീരി ഗേറ്റില്‍ നിന്ന് രാജ നഹര്‍ സിങ്ങിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ അര്‍ധരാത്രി 12:25 ന് പുറപ്പെടും
  14. രാജ നഹര്‍ സിങ്ങില്‍ നിന്ന് കശ്മീരി ഗേറ്റിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ രാത്രി 11:20 ന് പുറപ്പെടുന്നതാണ്
  15. മൗജ്പൂര്‍ ബാബര്‍പൂരില്‍ നിന്ന് ശിവ് വിഹാറിലേക്കുള്ള പിങ്ക് ലൈനിലെ അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 1:55 ന്
  16. ശിവ് വിഹാറില്‍ നിന്ന് മൗജ്പൂര്‍ ബാബര്‍പൂരിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 1:30 നാണ്
  17. മജന്ത ലൈനില്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് ജനക്പുരി വെസ്റ്റിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 12:45 ന്
  18. ജനക്പുരി വെസ്റ്റില്‍ നിന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 12:30 ന് പുറപ്പെടുന്നു
  19. എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍, യശോഭൂമിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ അര്‍ധരാത്രി 12:30 ന് ന്യൂഡല്‍ഹിയില്‍ നിന്ന്
  20. യശോഭൂമിയിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 1 മണിക്ക് പുറപ്പെടും
  21. ഗ്രേ ലൈനിലെ ദ്വാരകയില്‍ നിന്ന് ധന്‍സ ബസ് സ്റ്റാന്‍ഡിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 1:30 ന്
  22. ധന്‍സ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദ്വാരകയിലേക്കുള്ള അവസാന മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 1:15 ന് പുറപ്പെടാനാണ് തീരുമാനം

Follow Us