Delhi Metro: ഡല്‍ഹി മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബ്ലൂ ലൈനില്‍ ഞായറാഴ്ച സര്‍വീസുകള്‍ക്ക് നിയന്ത്രണം; പുതിയ ഷെഡ്യൂള്‍ പുറത്ത്
Delhi Metro Track Maintenance: ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനില്‍ ഞായറാഴ്ച രാവിലെ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഡിഎംആര്‍സി. ഇന്ദ്രപ്രസ്ഥ, സുപ്രീം കോടതി മെട്രോ സ്റ്റേഷനുകൾക്കിടയില്‍ മുൻകൂട്ടി നിശ്ചയിച്ച ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനില്‍ (ലൈൻ 3 & 4) ഞായറാഴ്ച (ഏപ്രില്‍ 19, 2026) രാവിലെ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഡിഎംആര്‍സി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനാണ് ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്ദ്രപ്രസ്ഥ, സുപ്രീം കോടതി മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് മുൻകൂട്ടി നിശ്ചയിച്ച ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
പുതുക്കിയ സമയക്രമം പരിശോധിക്കാം. വൈശാലിയിൽ നിന്ന് ദ്വാരക സെക്ടർ-21 ലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 6.05-ന് പുറപ്പെടും. ലക്ഷ്മി നഗറിൽ നിന്ന് ദ്വാരക സെക്ടർ-21 ലേക്കുള്ള ആദ്യ ട്രെയിൻ 6.21-നാണ് പുറപ്പെടുന്നത്. 5.50-ന് യമുന ബാങ്കില്‍ നിന്ന് ദ്വാരക സെക്ടർ-21 ലേക്കുള്ള ആദ്യ ട്രെയിൻ യാത്ര തിരിക്കും.
ദ്വാരകയിൽ നിന്ന് നോയിഡ ഇലക്ട്രോണിക് സിറ്റിയിലേക്കും, വൈശാലി ഭാഗങ്ങളിലേക്കുമുള്ള ആദ്യ ട്രെയിന്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടാകില്ല. ബ്ലൂ ലൈനിലെ മുഴുവൻ ട്രെയിൻ സർവീസുകളും രാവിലെ 06:30 ന് ശേഷം സാധാരണ നിലയിലാകും.
Also Read: Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു
നിയന്ത്രണമേര്‍പ്പെടുത്തുന്ന സമയങ്ങളില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ യാത്രാ സമയം കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് ഡിഎംആര്‍സി നിര്‍ദ്ദേശിച്ചു. പരിഷ്കരിച്ച സമയക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ മൊബൈല്‍ ആപ്പ്, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റില്‍ എന്നിവയില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും ഡിഎംആര്‍സി അറിയിച്ചു.
ഡിഎംആര്‍സിയുടെ അറിയിപ്പ്
METRO SERVICES ON BLUE LINE TO BE BRIEFLY REGULATED ON SUNDAY MORNING TO FACILITATE PLANNED MAINTENANCE WORK
To undertake the scheduled track maintenance work between Indraprastha and Supreme Court metro stations , train services on the Blue Line (Line 3 & 4) will be regulated…
— Delhi Metro Rail Corporation (@OfficialDMRC) April 17, 2026
പുരോഗതി അവലോകനം ചെയ്തു
അതേസമയം, മെട്രോ ഫേസ് -4 പ്രകാരം ആർ.കെ. ആശ്രം മാർഗ് മെട്രോ സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി രേഖ ഗുപ്ത പരിശോധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. മെട്രോ ഡല്‍ഹിയുടെ ജീവനാഡിയാണെന്ന് അവര്‍ പറഞ്ഞു.