Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു

Delhi to get new metro corridors and a elevated road: ഡല്‍ഹിയില്‍ ഡിസംബറോടെ കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകും. പുതിയ റോഡുകളും ഫ്ലൈഓവറുകളും നിര്‍മ്മിക്കാനാണ് നീക്കം. നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ കോറിഡോറുകള്‍ ഡിസംബറോടെ തുറന്നുകൊടുക്കുന്നത്.

Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു

Image for representation purpose only

Edited By: 

Arun Nair | Updated On: 29 Apr 2026 | 03:21 PM

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഈ വര്‍ഷാവസാനത്തോടെ കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകും. ഒപ്പം പുതിയ റോഡുകളും ഫ്ലൈഓവറുകളും നിര്‍മ്മിക്കാനാണ് നീക്കം. ഇത് നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ കോറിഡോറുകള്‍ ഈ വര്‍ഷാവസാനത്തോടെ തുറന്നുകൊടുക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഡൽഹി മെട്രോ പദ്ധതിയുടെ നാലാം ഘട്ടം അവലോകനം ചെയ്തു

പ്രയോജനങ്ങള്‍ എന്തൊക്കെ?

പുതിയ കോറിഡോറുകള്‍ വരുന്നതോടെ യാത്ര വളരെയെളുപ്പമാകും. തുഗ്ലക്കാബാദിൽ നിന്ന് എയ്റോസിറ്റിയിലേക്കും മജ്‌ലിസ് പാർക്കിൽ നിന്ന് ആർ.കെ. ആശ്രമത്തിലേക്കും മെട്രോ വഴി എളുപ്പത്തില്‍ യാത്രാ ചെയ്യാമെന്നതാണ് ഒരു പ്രയോജനം.

Also Read: Delhi Metro: 90 പുതിയ കോച്ചുകൾ, 15 ഡ്രൈവർരഹിത ട്രെയിനുകൾ; ഡൽഹി മെട്രോയുടെ മുഖച്ഛായ മാറുന്നു

കൂടുതല്‍ കോറിഡോറുകള്‍ വരുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ യാത്ര എളുപ്പമാക്കും. മജ്‌ലിസ് പാർക്ക്-മൗജ്പൂർ, ദീപാലി ചൗക്ക്-മജ്‌ലിസ് പാർക്ക്, ജനക്പുരി വെസ്റ്റ്-കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഇതിനകം പ്രവർത്തനക്ഷമമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ-ദീപാലി ചൗക്ക് വരെ, മജ്‌ലിസ് പാർക്ക്-ഡെറാവൽ നഗർ, ഡെറാവൽ നഗർ-ആർകെ ആശ്രമം, തുഗ്ലക്കാബാദ്-സംഗം വിഹാർ, സംഗം വിഹാർ-സാകേത് ജി-ബ്ലോക്ക്, സാകേത് ജി-ബ്ലോക്ക്-എയ്‌റോസിറ്റി വരെ എന്നീ കോറിഡോറുകള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

എലിവേറ്റഡ് പാത

ഇതിനു പുറമെ, റോഡ് ഗതാഗതം സുഗമമാക്കാന്‍ വസീറാബാദ് മുതൽ ഡിഎൻഡി (DND) യമുനാ നദിക്കരയിലൂടെ 19.2 കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് റോഡ് നിർമ്മിക്കാനും നീക്കമുണ്ട്. സർഘട്ട്-ഐഎസ്ബിടി, ഐഎസ്ബിടി-സരായ് കാലെ ഖാൻ, സരായ് കാലെ ഖാൻ-ഡിഎൻഡി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി എലിവേറ്റഡ് പാത നിര്‍മ്മിക്കാനാണ് പദ്ധതി.

ഫ്ലൈഓവര്‍

ട്രിപ്പോളിയ ഗേറ്റ് മുതൽ ബർഫ്ഖാന വരെ നീളുന്ന 2.62 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവറിനുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്.

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി