Delhi Metro: ഡല്‍ഹി യാത്രക്കാരേ മെട്രോയില്ല; സര്‍വീസുകള്‍ക്ക് അടിമുടി പ്രശ്‌നം

Delhi Metro Services Delayed on Magenta Line: ഡല്‍ഹി മെട്രോയുടെ മറ്റെല്ലാ ലൈനുകളിലും ട്രെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മെട്രോ റെയിലിലുണ്ടായ തടസം പരിഹരിക്കാന്‍ ഉദ്യോഗസ്ഥ സംഘം എത്തിയതായും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.

Delhi Metro: ഡല്‍ഹി യാത്രക്കാരേ മെട്രോയില്ല; സര്‍വീസുകള്‍ക്ക് അടിമുടി പ്രശ്‌നം

ഡല്‍ഹി മെട്രോ

Published: 

12 Mar 2026 | 04:02 PM

ഡല്‍ഹി: ഡല്‍ഹിയിലെ മെട്രോ സര്‍വീസുകള്‍ വൈകി. മജ്‌ലിസ് പാര്‍ക്കിനും ദീപാലി ചൗക്ക് മെട്രോ സ്‌റ്റേഷനും ഇടയിലുള്ള മജന്ത ലൈനിലാണ് തടസമുണ്ടായത്. മജന്ത ലൈന്‍ എക്‌സ്റ്റന്‍ഷനിലെ ട്രെയിന്‍ സര്‍വീസുകളെ സാങ്കേതിക തകരാര്‍ ബാധിച്ചതായും ഇത് മെട്രോയെത്തുന്നതില്‍ കാലതാമസമുണ്ടാക്കിയതായും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി അറിയിച്ചു).

ഡല്‍ഹി മെട്രോയുടെ മറ്റെല്ലാ ലൈനുകളിലും ട്രെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മെട്രോ റെയിലിലുണ്ടായ തടസം പരിഹരിക്കാന്‍ ഉദ്യോഗസ്ഥ സംഘം എത്തിയതായും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.

അടുത്തിടെയാണ് ഏകദേശം 18,000 കോടി രൂപ ചെലവില്‍ നടന്ന ഡല്‍ഹി മെട്രോ വിപുലീകരണ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് മജ്‌ലിസ് പാര്‍ക്കില്‍ നിന്ന് മൗജ്പൂരിലേക്കുള്ള 12 കിലോമീറ്റര്‍, മജ്‌ലിസ് പാര്‍ക്കില്‍ നിന്ന് ദീപാലി ചൗക്കിലേക്കുള്ള 9 കിലോമീറ്റര്‍ പാത എന്നിവ മാര്‍ച്ച് എട്ടിനായിരുന്നു ഉദ്ഘാടനം ചെയ്തത്.

ഈ പുതിയ ഇടനാഴികള്‍ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ മെച്ചപ്പെട്ട കണക്ടിവിറ്റിക്ക് സഹായിക്കും. ബുരാരി, ജഗത്പൂര്‍-വസീറാബാദ്, ഖജൂരി ഖാസ്, ഭജന്‍പുര, യമുന വിഹാര്‍, മധുബന്‍ ചൗക്ക്, ഹൈദര്‍പൂര്‍ ബദ്‌ലി മോര്‍, ഭല്‍സ്വ, മജ്‌ലിസ് പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: Delhi Metro: ഡല്‍ഹി മെട്രോ ചലിക്കില്ല! ഈ സമയം കഴിഞ്ഞാല്‍ യാത്ര ആരംഭിക്കാം

ഏകദേശം 16.10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. ആര്‍കെ ആശ്രാം മാര്‍ഗില്‍ നിന്ന് ഇന്ദ്രപ്രസ്ഥയിലേക്കുള് പാതയാണിത്. എയ്‌റോസിറ്റി മുതല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ 1 വരെയും തുഗ്ലക്കാബാദ് മുതല്‍ കാളിന്ദി കുഞ്ച് വരെയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ