വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി, പ്രതിഷേധിച്ച രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കന്മാർ കസ്റ്റഡിയിൽ. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം മൂന്നു മണിക്കൂറോളം ആയി പ്രതിഷേധം തുടർന്ന രാഹുലിനെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി, പ്രതിഷേധിച്ച രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

Rahul Gandhi

Updated On: 

21 Jul 2026 | 08:06 PM

ഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കന്മാർ കസ്റ്റഡിയിൽ. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം മൂന്നു മണിക്കൂറോളം ആയി പ്രതിഷേധം തുടർന്ന രാഹുലിനെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരളത്തിൽ നിന്നുള്ള മന്ത്രി പി സി വിഷ്ണുനാഥ് ,മറ്റ് എംപിമാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വൈകിട്ട് നാലുമണിയോടെയാണ് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മറ്റു കോൺഗ്രസ് നേതാക്കളും എംപിമാരും ഉൾപ്പെടെ അപ്രതീക്ഷിതമായി പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശനും കർണാടക മുഖ്യമന്ത്രിഡി.കെ ശിവകുമാറും പ്രതിഷേധത്തിനൊപ്പം ഉണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലയായതിനാൽ സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് പലതവണ നേതാക്കൾക്ക് നിർദ്ദേശം നൽകി. എന്നാൽ നേതാക്കൾ അതിന് തയ്യാറായില്ല. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് നേരിട്ടത്തി രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളോട് സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല.

Also Read: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയേണ്ടത് ദേശീയ ഉത്തരവാദിത്തം: പ്രധാനമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആണ് തങ്ങളുടെ ആവശ്യമെന്നും അക്കാര്യത്തിൽ തീരുമാനമില്ലാതെ പിരിഞ്ഞു പോകില്ല എന്നും ആയിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ നിലാപാട്. പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെയാണ് ഒടുവിൽ പോലീസ് ഇടപെടൽ ഉണ്ടായതും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതും.

നീറ്റ് ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ തടയേണ്ടത് ദേശീയ ഉത്തരവാദിത്തണമെന്ന് അദ്ദേഹം പറഞ്ഞതായി എന്‍ഡിഎയുടെ മംഗള്‍ മിലന്‍ യോഗത്തിന് ശേഷം പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. കുറ്റമറ്റ രീതിയില്‍ പരീക്ഷകള്‍ നടത്തുന്നതിനായി കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

English Summary

Congress leaders, including Leader of the Opposition in the Lok Sabha Rahul Gandhi, have been taken into custody while protesting against the police action regarding the student protests in Delhi. The police arrested and removed Rahul and senior Congress leaders after they had been protesting for nearly three hours near the Prime Minister’s residence in Delhi.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി