Delhi Blast: ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ, പ്രതികരിച്ച് എൻഐഎ
Delhi Red Fort Car Blast: സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിലേക്ക് എത്തിയതെന്നും എൻഐഎ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് എൻഐഎ പറയുന്നത്. കേസേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എൻഐഎ പ്രതികരിക്കുന്നത്.
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ (Delhi Red fort car blast) ഒരാൾകൂടി പിടിയിൽ. ചാവേറായിരുന്ന ഉമർ നബിയുടെ അടുത്ത സഹായിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കശ്മീർ സ്വദേശിയായ അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഇയാളുടെ പേരിലാണ് വാങ്ങിയതെന്നാണ് വിവരം. നിലവിൽ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിലേക്ക് എത്തിയതെന്നും എൻഐഎ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇനിയും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് എൻഐഎ പറയുന്നത്. കേസേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എൻഐഎ പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഉമർ നബിയുടെ കൂട്ടാളികളെ തേടുകായാണ് അന്വേഷണ ഏജൻസി. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാൾ പലതവണ ഉമർ നബി ഉൾപ്പെടെയുള്ളവർ ജോലി ചെയ്തിരുന്ന അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളിലും ആസൂത്രണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനിടെ, ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ മരിച്ച ഉമറിൻ്റെ ജമ്മു കശ്മീരിലെ വീട് സുരക്ഷാ സേന തകർത്തിരുന്നു. കൂടാതെ കുടുംബത്തിലെ ആളുകളെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുള്ള കാര്യം അറിയില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്.