Delhi Building Fire: എസി പൊട്ടിത്തെറിച്ചു! ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ തീപിടിച്ച് 9 മരണം; മരണസംഖ്യ ഉയർന്നേക്കും
Delhi Vivek Vihar Building Fire: നിരവധി ആളുകളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തത്തെ കുറിച്ചുള്ള വിവരം പുറം ലോകം അറിയുന്നത്. ഫോൺകോളിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. പിന്നാലെ അഗ്നിശമനസേനയുടെ വാഹനങ്ങളും എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പുലർച്ചെ ആളുകൾ ഉറങ്ങി കിടക്കുമ്പോഴാണ്.............
ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. ഞായറാഴ്ച പുലർച്ചയോടെ ഫ്ലാറ്റിൽ ഉണ്ടായ തീപ്പടുത്തത്തിൽ 9 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്. എസി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് 12 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ട ഒൻപത് പേരിൽ 5 പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും മൂന്നുപേരുടെ മൃതദേഹം പടിക്കെട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. മറ്റൊരാളുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നും കണ്ടെത്തി.
നിരവധി ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തത്തെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവർക്ക് ലഭിച്ചത്. ഫോൺകോളിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. പിന്നാലെ അഗ്നിശമനസേനയുടെ വാഹനങ്ങളും എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിലെ അപ്പാർട്ട്മെന്റുകളിലാണ് തീപ്പിടുത്തം ഉണ്ടായത് എന്ന് പോലീസ് പറയുന്നു.
ALSO READ:മരണത്തിലും മകനെ നെഞ്ചോട് ചേർത്ത് അമ്മ; ജബൽപൂർ ബോട്ട് അപകടത്തിലെ ചിത്രം എഐ?
താമസക്കാർ ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായത്. അതിനാൽ തന്നെ അപകടത്തിന്റെ തീവ്രത വർദ്ധിക്കുന്നു.എന്നിരുന്നാലും ഈ വലിയ തീപിടുത്തത്തിന്റെ കൃത്യമായ കാരണങ്ങൾ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിടയിൽ ഏകദേശം പത്ത് മുതൽ 15 വരെ ആളുകളെ പ്രദേശത്തു നിന്നും രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട് എന്നാണ് പിടിഎ റിപ്പോർട്ട് ചെയ്തത്. ഇവരിൽ രണ്ടു പേർക്ക് നിസ്സാരപരിക്കാണുള്ളത് ഇവരെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പരിക്കേറ്റ ആളുകളെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബംഗളൂരുവിൽ ആശുപത്രി കെട്ടിടത്തിന്റെ മതിൽ തകർന്നു വീണ് ഏഴുപേർ മരിച്ചു
ബംഗളൂരുവിൽ ആശുപത്രി കെട്ടിടത്തിന്റെ മതിൽ തകർന്നു വീണ് 7 പേർ മരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിക്കും എന്ന് റിപ്പോർട്ട്. കനത്ത മഴയിൽ ബംഗളൂരു ശിവാജി നഗർ ബൗറിംഗ് ആശുപത്രി മതിൽ തകർന്ന വീണാണ് അപകടം ഉണ്ടായത്. എട്ട് അടി ഉയരമുള്ള ചുറ്റുമതിൽ തകർന്നുവീണ് ആണ് ആളുകൾ മരിക്കാൻ ഇടയായത്. അപകടത്തിൽ വഴിയോരക്കച്ചവടക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ മരണപ്പെട്ടു.
ENGLISH SUMMARY
A massive fire broke out in a building in Delhi’s Vivek Vihar area. Nine people were reported to have died in a fire that broke out in a flat on Sunday morning around 4 clock. Four people were also seriously injured in the incident. The initial conclusion is that the fire was caused by an AC explosion. Following the accident, around 12 fire force units reached the spot and tried to control the fire.