AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Delhi Metro Flyover: ഗതാഗതക്കുരുക്കിന് വിട! ഡൽഹിയുടെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഡിസംബറിൽ തുറക്കും

Delhi’s first double-decker metro flyover: 291 കോടി രൂപയാണ് ഇതിനായി ഡൽഹി സർക്കാർ ചെലവഴിച്ചത്. ഡൽഹിയിലെ സാകേത്, ആസാദ്പൂർ, രോഹിണി-ബവാന എന്നിവയ്ക്കിടയിൽ മറ്റ് മൂന്ന് ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ കൂടി നിർമ്മാണ ഘട്ടത്തിലാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മംഗൾ പാണ്ഡെ മാർഗിലാണ് ഈ ഡബിൾ ഡെക്കർ കോറിഡോർ നിർമ്മിച്ചിരിക്കുന്നത്.

Delhi Metro Flyover: ഗതാഗതക്കുരുക്കിന് വിട! ഡൽഹിയുടെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഡിസംബറിൽ തുറക്കും
പ്രതീകാത്മക ചിത്രം Image Credit source: Sonu Mehta/HT via Getty Images
Jayadevan AM
Jayadevan AM | Published: 06 Oct 2026 | 09:29 PM

ന്യൂഡല്‍ഹി: ഡൽഹിയുടെ ആദ്യ മെട്രോ-ഫ്ലൈഓവർ ഡബിൾ ഡെക്കർ പദ്ധതി 90 ശതമാനത്തിനടുത്ത് പൂര്‍ത്തിയായി. ഡിസംബറോടെ ഈ ആദ്യ ഡബിൾ ഡെക്കർ മെട്രോ-ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതോടെ യമുനയുടെ അക്കരെയുള്ള നിവാസികൾക്ക് അതിവേഗ യാത്രാസൗകര്യം ലഭ്യമാകും. വടക്കുകിഴക്കൻ ഡൽഹിയിലാണ് ഈ 1.4 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവർ നിർമ്മിക്കുന്നത്. ഇത് യമുന വിഹാർ, ഭജൻപുര മെട്രോ സ്റ്റേഷനുകൾക്കിടയിലൂടെയാണ് കടന്നുപോകുന്നത്. ബാരപുല്ല ഫ്ലൈഓവറിന് ശേഷം ഡൽഹിക്കാർക്ക് ലഭിക്കുന്ന വലിയൊരു പുതുവത്സര സമ്മാനമാണിത്. പദ്ധതിയുടെ 88% നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കി.

291 കോടി രൂപയാണ് ഇതിനായി ഡൽഹി സർക്കാർ ചെലവഴിച്ചത്. ഡൽഹിയിലെ സാകേത്, ആസാദ്പൂർ, രോഹിണി-ബവാന എന്നിവയ്ക്കിടയിൽ മറ്റ് മൂന്ന് ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ കൂടി നിർമ്മാണ ഘട്ടത്തിലാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മംഗൾ പാണ്ഡെ മാർഗിലാണ് ഈ ഡബിൾ ഡെക്കർ കോറിഡോർ നിർമ്മിച്ചിരിക്കുന്നത്.

മംഗൾ പാണ്ഡെ മാർഗിലെ കരവാൾ നഗർ, ഘോണ്ട, ബ്രിജ്പൂർ ജംഗ്ഷൻ എന്നിവയിലൂടെ കടന്നുപോകുന്നു. പദ്ധതിക്കായി പിഡബ്ല്യുഡിയും ഡിഎംആർസിയും തമ്മിലുള്ള ധാരണാപത്രം 2021 ഫെബ്രുവരി 24-നാണ് ഒപ്പുവച്ചത്.

മികച്ച കണക്റ്റിവിറ്റി

കരാവൽ നഗർ, ഘോണ്ട, ബ്രിജ്പുരി ജംഗ്ഷൻ, ചാന്ദ്ബാഗ്, ഗോകുൽപുരി തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങൾക്ക് ഈ ഫ്ലൈഓവർ മികച്ച കണക്റ്റിവിറ്റി നൽകും. ഗോകുൽപുരിയിൽ നിന്ന് ഖജൂരി ഖാസിലൂടെ കടന്നുപോയി വസീറാബാദ് റോഡിലെ സിഗ്നേച്ചർ ബ്രിഡ്ജ് വരെ ‘സിഗ്നൽ ഫ്രീ’ ഗതാഗത സൗകര്യം ലഭ്യമാകും.

ഈ പാതയിൽ നിലവിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്‌. ഏകദേശം 65-70% ഗതാഗതവും ഈ ഉയരപ്പാതയിലേക്ക് മാറുമെന്നും, നിലവിലുള്ള ഉപരിതല റോഡ് പ്രധാനമായും പ്രാദേശിക ഗതാഗതത്തിനായി മാത്രമായി മാറും എന്നും പ്രതീക്ഷിക്കുന്നു.

Also Read: Chennai Metro: പൂന്തമല്ലി റൂട്ടിൽ മെട്രോ, ഉദ്ഘാട തീയതി പുറത്ത്; വിജയ് – മോദി ഒരുമിച്ചെത്തും

വസീറാബാദ് റോഡിലെയും മംഗൾ പാണ്ഡെ മാർഗിലെയും 70 ശതമാനം ട്രാഫിക്കും ഫ്ലൈഓവറിലൂടെ നേരിട്ട് കടന്നുപോകും. പ്രാദേശിക വാഹനങ്ങൾ മാത്രമായിരിക്കും താഴെയുള്ള റോഡിൽ ഉണ്ടാകുക. ഇത് പ്രദേശവാസികളായ ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും വലിയ ആശ്വാസമാകുകയും വിപണിയിലെ കച്ചവടം സജീവമാക്കുകയും ചെയ്യും. കൂടാതെ കവലകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും.

കരാവൽ നഗർ, ഭജൻപുര തുടങ്ങിയ പ്രദേശങ്ങൾ കടുത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞിരുന്ന സ്ഥലങ്ങളാണ്. ഈ ഡബിൾ ഡെക്കർ ഫ്ലൈഓവർ ആ പ്രയാസങ്ങൾക്ക് പൂർണ്ണ പരിഹാരമാകും. ഡൽഹിയിലെ ആദ്യത്തെ സംയോജിത ഡബിൾ ഡെക്കർ മെട്രോ-ഫ്ലൈഓവർ ആയാണ് ഇത് വികസിപ്പിക്കുന്നത്. യമുന വിഹാർ-ഭജൻപുര പാതയിലെ ഫ്ലൈഓവറിനെയും മെട്രോ ഇടനാഴിയെയും ഇത്‌ ഒന്നിപ്പിക്കും.

English Summary

Delhi is building its first integrated double-decker Metro-flyover between Yamuna Vihar and Bhajanpura. It provides signal-free connectivity to the Wazirabad Signature Bridge and saves commuters 30 to 40 minutes. The 1.4-kilometer project is currently 88% complete with a revised budget of Rs 291 crore.

Follow Us