AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Digipin: ഇനി പിൻകോഡ് വേണ്ട, രാജ്യത്തെ മുക്കും മൂലയും രേഖപ്പെടുത്തുന്ന ‘ഡിജിപിൻ’ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം

India to Replace Pincodes with New Digital Addressing System: മാപ്പിൽ മറ്റേത് സ്ഥലത്ത് ക്ലിക്ക് ചെയ്താലും അവിടുത്തെ പിൻകോഡും ഡിജിപിൻ കോഡും കാണാൻ സാധിക്കും.

Digipin: ഇനി പിൻകോഡ് വേണ്ട, രാജ്യത്തെ മുക്കും മൂലയും രേഖപ്പെടുത്തുന്ന ‘ഡിജിപിൻ’ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം
Pincode Vs DigipinImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 18 Oct 2025 07:25 AM

ന്യൂഡൽഹി: രാജ്യത്തെ ഓരോ പ്രദേശത്തെയും കൃത്യമായി രേഖപ്പെടുത്തുന്നതിനായി നിലവിലെ പിൻകോഡ് സംവിധാനത്തിന് പകരം ‘ഡിജിപിൻ’ (DIGIPIN) എന്ന പുതിയ ഡിജിറ്റൽ അഡ്രസ്സിങ് സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

 

എന്താണ് ഡിജിപിൻ?

 

രാജ്യത്തെ ഓരോ 4 ചതുരശ്ര മീറ്റർ സ്ഥലത്തിനും 10 അക്കങ്ങളുള്ള ഒരു ആൽഫാ ന്യൂമെറിക് കോഡാണ് (ഉദാ: 829-4G7-PMJ8) ഡിജിപിൻ നൽകുന്നത്. ഇതുവഴി രാജ്യത്തിന്റെ മുക്കും മൂലയും വരെ കൃത്യമായ ലൊക്കേഷൻ സൂക്ഷ്മമായി രേഖപ്പെടുത്താൻ സാധിക്കും. ദുരന്തനിവാരണം, ഇ-കൊമേഴ്‌സ് ഡെലിവറി തുടങ്ങിയ മേഖലകളിൽ ഈ കൃത്യത സഹായകമാകും.

 

Also read – മികച്ച സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്ര; ലോകം ഇന്ത്യയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു; 11 വര്‍ഷത്തെ കുറിച്ച് മോദി

 

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ (ഓഫ്‌ലൈനായി) പോലും ലൊക്കേഷൻ മനസ്സിലാക്കാൻ ഈ സംവിധാനം ഉപകരിക്കും. നിലവിൽ, ഡിജിറ്റൽ അഡ്രസ് കോഡ് ലെയർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഡിജിപിൻ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യും.

 

ഡിജിപിൻ എങ്ങനെ അറിയാം?

 

  • ഡിജിപിൻ സെർച്ച് ചെയ്ത് കണ്ടെത്താനായി തപാൽ വകുപ്പ് ഒരു പോർട്ടൽ (dac.indiapost.gov.in) ആരംഭിച്ചിട്ടുണ്ട്.
  • dac.indiapost.gov.in എന്ന വെബ്സൈറ്റ് തുറക്കുക.
  • പിൻകോഡാണ് അറിയേണ്ടതെങ്കിൽ ‘Know your pincode’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഡിജിപിൻ അറിയാൻ ‘Know your DIGIPIN’ എന്ന ഓപ്ഷൻ ഉപയോഗിക്കുക.
  • നിങ്ങളുടെ ഉപകരണത്തിലെ ജിപിഎസ് ലൊക്കേഷൻ (GPS Location) പ്രവർത്തനക്ഷമമാക്കുമ്പോൾ, നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ പിൻകോഡും ഡിജിപിൻ കോഡും ലഭ്യമാകും.
  • മാപ്പിൽ മറ്റേത് സ്ഥലത്ത് ക്ലിക്ക് ചെയ്താലും അവിടുത്തെ പിൻകോഡും ഡിജിപിൻ കോഡും കാണാൻ സാധിക്കും.