Diwali Holiday: അവധിയുണ്ടോ? തമിഴ്നാട്ടിലെ മലയാളി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഹാപ്പി ദീപാവലി
Tamil Nadu government announced more public holidays : യാത്ര ചെയ്യാനും സുരക്ഷിതമായി തിരിച്ചെത്താനും അധിക ദിവസം വേണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്. സ്കൂളുകൾക്ക് ഒക്ടോബർ 18, 19, 20 (ശനി, ഞായർ, തിങ്കൾ) എന്നീ ദിവസങ്ങൾ അവധിയായിരുന്നു.
ചെന്നൈ: തമിഴ്നാട്ടിലുള്ള മലയാളികൾക്ക് ഇനി ധൈര്യമായി പെട്ടി പാക്ക് ചെയ്യാം. ഒടുവിൽ ദീപാവലി അവധി പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബർ 20 തിങ്കളാഴ്ച ദീപാവലി ആയതിനെ തുടർന്ന്, സർക്കാർ ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ കോണുകളിൽ നിന്ന് ഒക്ടോബർ 21 ചൊവ്വാഴ്ചയും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യം ഉയർന്നിരുന്നു. ഈ അഭ്യർത്ഥന മാനിച്ചുകൊണ്ട്, സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ 21-ന് പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാലിൻ സർക്കാർ ഉത്തരവിറക്കി.
ദീപാവലി ആഘോഷങ്ങൾ തിങ്കളാഴ്ച രാത്രി വൈകിയും തുടരുന്നതിനാലും, വീടുകളിലേക്കും തിരിച്ചുമുള്ള യാത്ര ചെയ്യാനും സുരക്ഷിതമായി തിരിച്ചെത്താനും അധിക ദിവസം വേണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്. സ്കൂളുകൾക്ക് ഒക്ടോബർ 18, 19, 20 (ശനി, ഞായർ, തിങ്കൾ) എന്നീ ദിവസങ്ങൾ അവധിയായിരുന്നു. ഇതിനൊപ്പമാണ് ചൊവ്വയും അവധിയാക്കിയിരിക്കുന്നത്.
യാത്രാ ക്ലേശം ഒഴിവാക്കാൻ
മിക്ക അധ്യാപകരും സർക്കാർ ജീവനക്കാരും ദീപാവലിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകും. ഒക്ടോബർ 21-ന് പൊതുഗതാഗത സംവിധാനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഹോസ്റ്റലുകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികളും സമാനമായ യാത്രാപ്രശ്‌നം നേരിടും,” എന്ന് തമിഴ്‌നാട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മലൈകൊളുന്തൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 21-ന് അവധി നൽകുന്നത് യാത്രാത്തിരക്ക് കുറയ്ക്കാനും ആഘോഷങ്ങൾക്ക് ശേഷം സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിച്ചു തുടങ്ങാനും സഹായിക്കും.
അവധി ക്രമീകരണം
ഈ അവധിക്ക് പകരമായി, ഒക്ടോബർ 25, 2025 (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കും. കഴിഞ്ഞ വർഷവും ദീപാവലിയോട് അനുബന്ധിച്ച് സർക്കാർ അവധി ദീർഘിപ്പിച്ച് നൽകിയിരുന്നു.