AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ditwah Cyclone: കലിതുള്ളി ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, കേരളത്തെ ബാധിക്കുമോ?

Ditwah Cyclone Latest Update: വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവാരൂർ, മയിലാടുതുറ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്.

Ditwah Cyclone: കലിതുള്ളി ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, കേരളത്തെ ബാധിക്കുമോ?
Ditwah CycloneImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 28 Nov 2025 20:58 PM

ചെന്നൈ: തമിഴ്നാട്ടിൽ നാശം വിതച്ച് ഡിറ്റ് വാ (Ditwah Cyclone) ചുഴലിക്കാറ്റ്. ശ്രീലങ്കയുടെ തീരത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്നത്തോടെ വടക്കൻ തമിഴ്‌നാട്ടിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുക്കളും സജ്ജമാണെന്നാണ് അധികൃതർ പറയുന്നത്.

വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവാരൂർ, മയിലാടുതുറ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്.

മന്ത്രിമാർ, ജില്ലാ കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ എന്നിവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാ​ഗമായി തമിഴ്നാട്ടിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ശ്രീലങ്കയിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 56 ആണ്. കനത്ത മഴയെ തുടർന്ന് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്‌കൂളുകളും അടച്ചതായാണ് വിവരം.

Also Read: ആർത്തലച്ചെത്തുന്നു ഡിറ്റ് വാ ചുഴലിക്കാറ്റ്, ചെന്നൈയിൽ റെഡ് അലേർട്ട്, കനത്ത മഴയ്ക്ക് സാധ്യത

രണ്ടുദിവസമായി രാജ്യത്ത് ശക്തമായ കാറ്റാണ് വീശിയടിക്കുന്നത്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര മേഖലകളിൽ കനത്ത നാശനഷ്‌മാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ അവശ്യ സർവിസുകൾ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കേരളത്തെ ബാധിക്കുമോ?

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമാി കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർ‌ട്ട്. കേരളം അ‌ടക്കമുള്ള സംസ്ഥാനങ്ങളിൽ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.