Donald Trump Tariff: തര്‍ക്കം പരിഹരിക്കും വരെ ഇന്ത്യയുമായി ചര്‍ച്ചകള്‍ വേണ്ടെന്ന് ട്രംപ്; പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍

Donald Trump On Tariff War With India: ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുവ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യയുടെ ഉള്‍പ്പെടെയുള്ള 60ലേറെ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

Donald Trump Tariff: തര്‍ക്കം പരിഹരിക്കും വരെ ഇന്ത്യയുമായി ചര്‍ച്ചകള്‍ വേണ്ടെന്ന് ട്രംപ്; പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍

ഡൊണാള്‍ഡ് ട്രംപ്, നേരേന്ദ്ര മോദി

Published: 

08 Aug 2025 06:59 AM

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തര്‍ക്കം പരിഹരിക്കുന്നത് വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ക്കില്ലെന്ന് ട്രംപ് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേസമയം, ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുവ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യയുടെ ഉള്‍പ്പെടെയുള്ള 60ലേറെ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇന്ത്യയ്ക്ക് 25 ശതമാനമാണ് പരസ്പര ചുങ്കം. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ച് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക ചുങ്കം ഈ മാസം 27ന് നിലവില്‍ വരും. രണ്ട് തീരുവകളും ചേര്‍ത്ത് ഇന്ത്യയ്ക്ക് മേലുള്ള ആകെ ചുങ്കം 50 ശതമാനമായിരിക്കും.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന തീരുവയായിരിക്കും ഇന്ത്യ നല്‍കേണ്ടി വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീലിനാണ് ഏറ്റവും കൂടുതല്‍ താരിഫുള്ളത്. 50 ശതമാനമാണ് ഇവര്‍ക്കുമുള്ള താരിഫ്. 41 ശതമാനവുമായി തൊട്ടുപിന്നാലെയുള്ള സിറിയയാണ്.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ നടപടി രാജ്യത്തെ 55 ശതമാനം വരെ കയറ്റുമതിയെ ബാധിക്കാനിടയുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. ടെക്‌സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ഉത്പാദന മേഖലകളില്‍ താരിഫുകള്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Also Read: Trump India Tariffs 2025: ട്രംപിന്റെ തീരുവ യുദ്ധം, ഇന്ത്യയെ എങ്ങനെ ബാധിക്കും?

50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികളുടെ ചെലവ് ഗണ്യമായി ഉയര്‍ത്തും. അതിനാല്‍ തന്നെ മറ്റ് വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തിരിച്ചടി നേരിടുമെന്നും ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും