PM Narendra Modi Birthday: ‘നരേന്ദ്ര, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’, മോദിയ്ക്ക് ജന്മദിനാശംസകളുമായി ട്രംപ്; മറുപടി നൽകി പ്രധാനമന്ത്രിയും

Trump Wishes PM Modi On Birthday: ഇന്ത്യയ്ക്ക് അധിക തീരുവ ഏർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ട്രംപ് - മോദി സംഭാഷണം നടക്കുന്നത്.

PM Narendra Modi Birthday: നരേന്ദ്ര, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, മോദിയ്ക്ക് ജന്മദിനാശംസകളുമായി ട്രംപ്; മറുപടി നൽകി പ്രധാനമന്ത്രിയും

Modi, Trump

Updated On: 

17 Sep 2025 | 07:12 AM

ന്യൂഡൽഹി:  75ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മോദിയെ ഫോണിൽ വിളിച്ചെന്നും സംസാരിച്ചെന്നും ട്രംപ് സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

‘എൻ്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തുന്നത്. നരേന്ദ്ര: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി!’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

പിറന്നാൾ ആശംസകൾക്ക് പ്രധാനന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. താങ്ക്യു മൈ ഫ്രണ്ട്, എന്നു പറഞ്ഞുകൊണ്ടായിരുന്നു മറുപടി. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി, എന്റെ 75-ാം ജന്മദിനത്തിൽ നിങ്ങളുടെ ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള നിങ്ങളുടെ സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു’ മോദി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്ത്യയ്ക്ക് അധിക തീരുവ ഏർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ട്രംപ് – മോദി സംഭാഷണം നടക്കുന്നത്. അതേസമയം ഇന്നലെ പുന:രാരംഭിച്ച ഇന്ത്യ–യുഎസ് വ്യാപാര ചർച്ചയ്ക്ക് ശേഷം, ‘ശുഭകരം’ എന്നായിരുന്നു ഇരുവിഭാഗത്തിൻ്റെയും പ്രതികരണം. പിന്നാലെയാണ് മോദിയുമായി ട്രംപ് സംസാരിച്ചത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു