AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Duologue NXT : ദുരിതങ്ങളിൽ നിന്നും വിജയങ്ങളിലേക്ക് പറന്നുയർന്ന കനിക ടെക്രിവാൾ: ഡ്യുവോലോഗിൽ ജെറ്റ്‌സെറ്റ്‌ഗോയുടെ സ്ഥാപക

ടിവി9 നെറ്റ്വർക്ക് എംഡിയും സിഇഒയുമായ ബരുൺ ദാസ് അവതരിപ്പിക്കുന്ന അഭിമുഖ പരമ്പരയായ ഡുവലോഗ് വിത്ത് ബരുൺ ദാസിൻ്റെ രണ്ടാം പതിപ്പാണ് ഡുവലോഗ് എൻഎക്സ്ടി. ഈ പരമ്പരയുടെ രണ്ടാമത്തെ എപ്പോസോഡിൽ അതിഥിയായി എത്തുന്നത് ഗെറ്റ്സെറ്റ്ഗോ കമ്പനി സ്ഥാപകയും സിഇഒയുമായ കനിക ടെക്രിവൾ

Duologue NXT : ദുരിതങ്ങളിൽ നിന്നും വിജയങ്ങളിലേക്ക് പറന്നുയർന്ന കനിക ടെക്രിവാൾ: ഡ്യുവോലോഗിൽ ജെറ്റ്‌സെറ്റ്‌ഗോയുടെ സ്ഥാപക
Duologue NXT Kanika TekriwalImage Credit source: TV9 Network
jenish-thomas
Jenish Thomas | Updated On: 25 Sep 2025 18:17 PM

നോയിഡ: ‘ഡ്യുവോലോഗ് എൻഎക്സ്ടി’ൻ്റെ രണ്ടാം എപ്പിസോഡ് അതിഥിയായി എത്തി ജെറ്റ്‌സെറ്റ്‌ഗോയുടെ സ്ഥാപകയും സിഇഒയുമായ കനിക ടെക്രിവാൾ. ടിവി9 നെറ്റ്‌വർക്കിന്റെ എംഡി & സിഇഒ ആയ ബരുൺ ദാസ് അവതരിപ്പിക്കുന്ന അഭിമുഖ പരമ്പരയായ ഡ്യുവോലോഗ് എൻഎക്സ്ടിലൂടെ തൻ്റെ നേട്ടങ്ങളും അവയ്ക്ക് പ്രചോദനമായ കാര്യങ്ങളും പങ്കുവെക്കുകയാണ് കനിക ടെക്രിവാൾ.

പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ജീവിതം

കനികയുടെ ജീവിതം പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയതിന്റെ ഉത്തമ ഉദാഹരണമാണ്. പൈലറ്റാകാൻ ആഗ്രഹിച്ചതിന് ‘പെൺകുട്ടികൾക്ക് പൈലറ്റാകാൻ കഴിയില്ല’ എന്ന് പറഞ്ഞ് ചെറുപ്പത്തിൽ പരിഹസിക്കപ്പെട്ട കനിക, പിന്നീട് കാൻസർ രോഗത്തെ അതിജീവിച്ചു. രോഗമുക്തിക്ക് ശേഷം ജോലി തേടിയപ്പോൾ ലഭിച്ച തിരസ്കരണങ്ങളും, ഇന്ത്യയിൽ ഒരു സ്വകാര്യ വിമാനക്കമ്പനി തുടങ്ങാനുള്ള അവരുടെ ആഗ്രഹത്തെയും പദ്ധതിയെയും പരിഹസിച്ചവരും എല്ലാം ഓരോ തടസ്സങ്ങളായിരുന്നു. എന്നാൽ ഓരോ തടസ്സവും അവർ ഇന്ന് ഒരു ലോഞ്ചിങ്പാഡാക്കി മാറ്റി.

കനികയെപ്പോലുള്ള തുടക്കക്കാരെ വ്യത്യസ്തരാക്കുന്നത്, അവർ ഒരിക്കലും അനുയോജ്യമായ സാഹചര്യങ്ങൾക്കായി കാത്തിരിക്കുന്നില്ല, മറിച്ച് അവർ അവ സൃഷ്ടിക്കുന്നു എന്നതാണെന്ന് ബരുൺ ദാസ് നിരീക്ഷിച്ചത്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള കനികയുടെ കഴിവും, സംശയക്കാരെ തെറ്റാണെന്ന് തെളിയിച്ച് അതിജീവനത്തിലൂടെയും അഭിനിവേശത്തിലൂടെയും ഒരു വ്യോമയാന സംരംഭം കെട്ടിപ്പടുക്കാനുള്ള അവരുടെ കഴിവുമാണ് ഈ അഭിമുഖത്തിൻ്റെ കാതൽ.

സ്വകാര്യ വ്യോമയാന മേഖലയിലെ വിപ്ലവം

കനികയുടെ നേതൃത്വത്തിൽ ജെറ്റ്‌സെറ്റ്‌ഗോ ഇന്ത്യയിലെ സ്വകാര്യ വ്യോമയാന മേഖലയെ സമൂലമായി മാറ്റിമറിച്ചു. നിലവിലുള്ള കാര്യക്ഷമതയില്ലായ്മ പരിഹരിച്ചുകൊണ്ട്, ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എസ്.ടി.ഒ.എൽ (short take-off and landing) വിമാനങ്ങളും, വൈദ്യുത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനങ്ങളും (eVTOL) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കൂടാതെ, ഈ വിമാനങ്ങളുടെ നിർമ്മാണരംഗത്ത് ഇന്ത്യയെ ഒരു ഹബ്ബായി ഉയർത്താനും കനിക സ്വപ്നം കാണുന്നു.

അതിജീവനവും സ്ഥിരോത്സാഹവും എല്ലായ്പ്പോഴും പ്രതികൂല സാഹചര്യങ്ങളെ തോൽപ്പിക്കുമെന്നാണ് കനിക തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ‘ഡ്യുവോലോഗ് വിത്ത് ബരുൺ ദാസ്’ എന്ന യൂട്യൂബ് ചാനലിലും ന്യൂസ്9 പ്ലസ് ആപ്പിലും ‘ഡ്യുവോലോഗ് എൻഎക്സ്ടി’യുടെ പുതിയ എപ്പിസോഡ് ലഭ്യമാണ്.

കനിക ടെക്രിവാളുമായിട്ടുള്ള അഭിമുഖം