AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ladakh Protest: ലഡാക്ക് പ്രതിഷേധം ജെന്‍സികളുടേതല്ല, കോണ്‍ഗ്രസിന്റേതാണ്; ആരോപണവുമായി ബിജെപി

Ladakh Protest Updates: ലഡാക്കില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജെന്‍സികളാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്കാര്യം അന്വേഷിച്ചപ്പോള്‍, ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജെന്‍സികളല്ല, കോണ്‍ഗ്രസ് ആണെന്ന് കണ്ടെത്തി.

Ladakh Protest: ലഡാക്ക് പ്രതിഷേധം ജെന്‍സികളുടേതല്ല, കോണ്‍ഗ്രസിന്റേതാണ്; ആരോപണവുമായി ബിജെപി
ലഡാക്ക് പ്രതിഷേധം Image Credit source: PTI
shiji-mk
Shiji M K | Published: 25 Sep 2025 06:53 AM

ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ലേയില്‍ ബുധനാഴ്ച സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപി എംപി. ലഡാക്കില്‍ സംഭവിക്കുന്നത് രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ബിജെപി എംപി സാംബിത് പത്ര ആരോപിച്ചു. ലേയിലെ പ്രതിഷേധങ്ങള്‍ നേതൃത്വം നല്‍കിയത് ജെന്‍സികളെല്ലും കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ജോര്‍ജ്ജ് സോറോസുമായുള്ള രാഹുല്‍ ഗാന്ധിയുടെ പദ്ധതിയാണിത്. അവര്‍ക്ക് ജനങ്ങളെ ഉപയോഗിച്ച് ജയിക്കാന്‍ സാധിക്കില്ല. അതിനാല്‍ രാജ്യത്തെ തകര്‍ക്കാന്‍ പദ്ധതിയിടുന്നു. ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചതിന് സമാനമായ ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പ്രേരിപ്പിക്കുന്നുവെന്ന് പത്ര മാധ്യമങ്ങളോട് പറഞ്ഞു.

ലഡാക്കില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജെന്‍സികളാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്കാര്യം അന്വേഷിച്ചപ്പോള്‍, ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജെന്‍സികളല്ല, കോണ്‍ഗ്രസ് ആണെന്ന് കണ്ടെത്തി. അപ്പര്‍ ലേ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് പ്രതിഷേധനത്തിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്റെ നിരവധി ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കയ്യില്‍ ആയുധമേന്തി ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതും അതില്‍ കാണാമെന്നും എംപി ആരോപിച്ചു.

ബിജെപി ഓഫീസ് ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബിജെപി അത് പോസ്റ്റ് ചെയ്തു. സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍ സെപാങ് രാഹുല്‍ ഗാന്ധിയോടൊപ്പം ആ ഫോട്ടോയിലുണ്ട്. കോണ്‍ഗ്രസിന് ഇവിടെ നടപ്പാക്കാന്‍ ഒട്ടേറെ ദുഷ്ട പദ്ധതികളുണ്ടെന്നും പാത്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലേയില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 50 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച വൈകീട്ട് നാല് മണി മുതല്‍ ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Read: Ladakh statehood protest : ലഡാക്കിൽ പ്രതിഷേധം ശക്തം, ജനം പോലീസുമായി ഏറ്റുമുട്ടി, വിഷയം പുതിയ സംസ്ഥാനം

അക്രമത്തില്‍ 30 പോലീസുകാര്‍ക്കും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്. സ്വയം പ്രതിരോധത്തിനായി പോലീസ് വെടിവെപ്പ് നടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തക സോനം വാങ്ചുക്ക് ആണ് ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് മന്ത്രാലയം ആരോപിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് വാങ്ചുക്ക് നിരാഹാര സമരം പിന്‍വലിച്ചു.