AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Election Exit Poll 2024: ദക്ഷി‌ണേന്ത്യയിൽ താമരവിരിയുമോ?

south india Election Exit Poll 2024: ഇതു വരെ നിലയുറപ്പിക്കാനാകാത്ത കേരളത്തിൽ പോലും പിടി മുറുക്കാനാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.

Election Exit Poll 2024: ദക്ഷി‌ണേന്ത്യയിൽ താമരവിരിയുമോ?
Aswathy Balachandran
Aswathy Balachandran | Updated On: 01 Jun 2024 | 08:38 PM

തിരുവനന്തപുരം : എൻഡിഎയ്ക്ക് കാര്യമായി പിടി കൊടുക്കാതിരുന്ന ദക്ഷിണേന്ത്യയിലും ബിജെപി മേൽക്കൈ നേടുന്നതായി സൂചിപ്പിക്കുന്ന എക്സിറ്റ് പോൾഫലങ്ങളാണ് പുറത്തു വരുന്നത്. കർണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം എൻഡിഎ മുന്നേറ്റമാണ് ഉള്ളത്. കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്.

 

കർണാടക

എൻഡിഎ – 18-22, കോൺഗ്രസ് – 4-8, ജെഡിഎസ് – 1-3, എന്നിങ്ങനെയാണ് ഇന്ത്യ ടിവി റിപ്പോർട്ട്, എബിപി – സിവോട്ടർ സർവേ ഫലം അനുസരിച്ച് എൻഡിഎ – 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടും. എന്നാൽ കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണയേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു.

 

കേരളം

ഒരു സീറ്റ് പോലും നേടാനാകാത്ത കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ്: 13-14 സീറ്റുകൾ, ബിജെപി: 2-3 സീറ്റുകൾ, യുഡിഎഫ്: 4 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം.

 

തെലങ്കാന

തെലങ്കാനയിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്നാണ് സർവ്വേ ഫലം. കോൺഗ്രസ് തൊട്ടുപിന്നിലെന്നും റിപ്പബ്ലിക് ടിവി ബിജെപി – 8, കോൺഗ്രസ് – 7, ബിആർഎസ് – 1, എഐഎംഐഎം – 1 എന്നിങ്ങനെയാണ് ഫലം. കേരളത്തിലേതുപോലെ തന്നെയുള്ള ഞെട്ടിക്കുന്ന ഫലമാണ് ഇവിടെ നിന്നു പുറത്തു വരുന്നതും.

 

തമിഴ്നാട്

ഇന്‍ഡ്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് രണ്ട് മുതല്‍ നാല് വരെയായിരിക്കും സീറ്റ് നില. അണ്ണാ ഡിഎംകെ പരമാവധി രണ്ട് സീറ്റ് മാത്രമേ നേടുവെന്നും സര്‍വെ പറയുന്നുണ്ട്.

ആ​ന്ധ്രാപ്രദേശ്

ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിക്ക് തിരിച്ചടിയെന്ന് ന്യൂസ് 18. ഇവിടെയും ബി.ജെ.പി മുന്നേറ്റമാണ് കാണാനാവുന്നത്.

ഇത്തവണ 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഇതു വരെ നിലയുറപ്പിക്കാനാകാത്ത കേരളത്തിൽ പോലും പിടി മുറുക്കാനാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.