AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chinese Mega Dam Arunachal: ചൈന നിർമ്മിക്കുന്ന വമ്പൻ അണക്കട്ട് ഇന്ത്യക്ക് ഭീക്ഷണിയാകുന്നത് എങ്ങനെ?

Chinese Mega Dam in Arunachal : പദ്ധതി ഒരു 'ജല ബോംബാണെന്നും' എന്നും തന്റെ സംസ്ഥാനത്തെ ജനങ്ങളുടെയും അവരുടെ ഉപജീവനമാർഗ്ഗത്തിന്റെയും നിലനിൽപ്പിന് ഭീഷണിയാണെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു

Chinese Mega Dam Arunachal: ചൈന നിർമ്മിക്കുന്ന വമ്പൻ അണക്കട്ട് ഇന്ത്യക്ക് ഭീക്ഷണിയാകുന്നത് എങ്ങനെ?
Chinese Mega Dam ArunachalImage Credit source: TV9 Network
arun-nair
Arun Nair | Published: 23 Jul 2025 20:21 PM

ഗുവാഹത്തി: അരുണാചൽ പ്രദേശിന് സമീപം ചൈനയുടെ അണക്കെട്ട് നിർമ്മാണത്തിൽ ഇന്ത്യക്കും ആശങ്ക. തെക്കുകിഴക്കൻ ടിബറ്റിലെ നൈങ്‌ചി മേഖലയിലെ യാർലുങ് സാങ്‌പോ നദിയിലാണ് ചൈന തങ്ങളുടെ ജലവൈദ്യുത പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കുന്നത്. ശനിയാഴ്ച നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുത്തതായി വിവിധ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2023-ലാണ് ചൈന പദ്ധതിക്ക് അംഗീകാരം നൽകിയത്. 137 ബില്യൺ ഡോളർ ചിലവിട്ട് നിർമ്മിക്കുന്ന അണക്കെട്ട് ലോകത്തിലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയെന്നാണ് വിശേഷിപ്പിക്കുന്നത്. 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ചൈന ലക്ഷ്യം വെക്കുന്നത്. അതിനിടയിൽ ചൈനയുടെ അണക്കെട്ട് നിർമ്മാണം ബ്രഹ്മപുത്ര നദിയെ വറ്റിച്ചേക്കുമെന്ന് ഇന്ത്യക്ക് ആശങ്കയുണ്ട്. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പദ്ധതിയെക്കുറിച്ച് സമീപകാലത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു.

പദ്ധതി ഒരു ‘ജല ബോംബാണെന്നും’ എന്നും തന്റെ സംസ്ഥാനത്തെ ജനങ്ങളുടെയും അവരുടെ ഉപജീവനമാർഗ്ഗത്തിന്റെയും നിലനിൽപ്പിന് ഭീഷണിയാണെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.. അന്താരാഷ്ട്ര ജല ഉടമ്പടിയിൽ ചൈന ഒപ്പുവച്ചിട്ടില്ലാത്തതിനാൽ സ്ഥിത ആശങ്കജനകമാണെമന്നും അദ്ദേഹം പറയുന്നു.

അതേസമയം അരുണാചൽ സർക്കാർ കേന്ദ്രവുമായി ആലോചിച്ച്, ജലസുരക്ഷ, പ്രതിരോധം എന്നീ നിലയിൽ സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട് വിഭാവനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രഹ്മപുത്രയുടെ മൊത്തം ഒഴുക്കിന്റെ 30-35% മാത്രമേ ചൈന സംഭാവന ചെയ്യുന്നുള്ളൂവെന്നും, പ്രധാനമായും ഹിമാനികൾ ഉരുകുന്നതിലൂടെയും ടിബറ്റൻ മഴയുടെ പരിമിതമായ അളവിലൂടെയും ആണെന്നും അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഇന്ത്യയുടെ ആശങ്ക

യാർലുങ്ങ് സാങ്പോ ഇന്ത്യയിലേക്കെത്തുമ്പോൾ അത് ബ്രഹ്മപുത്രയായി മാറുകയാണ്. നിലവിൽ ചൈന അണക്കെട്ട് നിർമ്മിക്കുന്നത് നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയേക്കാം എന്നാണ് സൂചന. ഇങ്ങിനെ വന്നാൽ വടക്കു കിഴക്കൻ ഇന്ത്യയും, ബംഗ്ലാദേശിലേക്കും വെള്ളമെത്താതെ കൃഷിയും ജനജീവിതവും പ്രതിസന്ധിയിലായേക്കാം. അന്താരാഷ്ട്ര ജല ഉടമ്പടി കരാറുകളെ ഒന്നും മാനിക്കാത്ത രാജ്യം കൂടിയായതിനാൽ ചൈനയുടെ നിലപാട് എന്തായിരിക്കും എന്നതിൽ ആശങ്കയുണ്ട്.