അക്കൗണ്ട് അടിച്ചുപോയതല്ല, ഫെയ്സ്ബുക്കിന് പണികിട്ടിയതാണേ…
Facebook Down Outage: ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിൽ സാങ്കേതിക തകരാർ. ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലാണ് ഉപയോക്താക്കൾക്ക് സാങ്കേതിക തകരാർ നേരിടുന്നത്. വെബ്സൈറ്റിലൂടെ ഫേസ്ബുക്കിൽ കയറാൻ ശ്രമിക്കുന്നവർക്ക് ഇപ്പോൾ സാധ്യമാകുന്നില്ല. അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. സൈറ്റിന്റെ തകരാർ ആണെന്നും ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് എന്നും കമ്പനി അറിയിക്കുന്നു.
ഡൽഹി: ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിൽ സാങ്കേതിക തകരാർ. ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലാണ് ഉപയോക്താക്കൾക്ക് സാങ്കേതിക തകരാർ നേരിടുന്നത്. വെബ്സൈറ്റിലൂടെ ഫേസ്ബുക്കിൽ കയറാൻ ശ്രമിക്കുന്നവർക്ക് ഇപ്പോൾ സാധ്യമാകുന്നില്ല. അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. സൈറ്റിന്റെ തകരാർ ആണെന്നും ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് എന്നും കമ്പനി അറിയിക്കുന്നു.
പ്രമുഖ ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഡൌൺ ഡിക്ടറ്റർ വഴി നിരവധി പേരാണ് സംഗതിക പ്രശ്നം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് മുഴുവൻ ഈ പ്രശ്നം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇൻസ്റ്റഗ്രാമിന്റെ വെബ്സൈറ്റ് വേർഷൻ ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും നിലവിൽ ഇന്ത്യയിൽ നേരിടുന്നില്ല.
Also Read: തങ്കം സാർ അവര്! ഹോട്ട്‌സ്‌പോട്ട് വഴി 5G ഡാറ്റ ഷെയർ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് എയർടെൽ
ഇന്ത്യയിൽ കൂടാതെ അമേരിക്ക, കാനഡ, മെക്സിക്കോ, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് സാങ്കേതിക തകരാർ നേരിടുന്നത്. അക്കൗണ്ട് എടുത്തു നോക്കുമ്പോൾ ആക്സസ് ലഭിക്കാത്തതു മൂലം പലരും വിചാരിച്ചത് പ്രൊഫൈൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ് എന്നാണ്.
വ്യക്തിപരമായ ആശയവിനിമയത്തിനും ബിസിനസ്സ് ആവശ്യങ്ങൾക്കും ഫെയ്ബുക്കിനെ ആശ്രയിക്കുന്നവർ വലിയ ബുദ്ധിമുട്ടാണ് ഇതുവഴി നേരിടുന്നത്. ഇന്തിയിൽ വൈകിട്ട് നാല് മണിയോടെ പ്രശ്നം ഭാഗികമായി പരിഹരിച്ചിട്ടുണ്ട് എന്നാണ് വിവരം. നേരത്തെ അക്കൗണ്ടിൽ കയറാൻ പ്രയാസം നേരിട്ടവരിൽ പലരും തങ്ങളുടെ പ്രശ്നങ്ങൾ മാറി എന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനായി ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ബ്രൗസർ അൺ ഇൻസ്റ്റാൾ ചെയ്യുകയോ പാസ്‌വേഡ് മാറ്റാൻ ശ്രമിക്കുകയോ വേണ്ട. നിലവിലെ സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ മെറ്റായുടെ ടീം ആരംഭിച്ചിട്ടുണ്ട്. അതിനാൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അല്പസമയത്തിനകം തന്നെ സേവനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
There is a technical issue with using Facebook. Users are experiencing technical difficulties specifically when trying to access the Facebook website; currently, it is not possible to log in via the site. A message indicating that the service is temporarily unavailable is being displayed. The company states that the issue is due to a site malfunction and that efforts are underway to resolve it immediately.