Father Killed Children: ഭാര്യ ഉപേക്ഷിച്ചുപോയി; മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

Father Kills Children and Dies by Suicide: ഭാര്യ ഉപേക്ഷിച്ച് പോയതോടെ കുട്ടികളെ ഒറ്റയ്ക്ക് നോക്കേണ്ട സ്ഥിതി വന്നത് കൊണ്ടാകാം ഇയാൾ ഈ കടുകൈ ചെയ്തത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

Father Killed Children: ഭാര്യ ഉപേക്ഷിച്ചുപോയി; മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

Published: 

17 Aug 2025 06:45 AM

വൽസാഡ്: ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി – ദമൻ ദിയുവിലെ സിൽവാസയിലാണ് സംഭവം. വെള്ളിയാഴ്ച രണ്ട് മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിക്കുക ആയിരുന്നു.

സമരവർണിയിലുള്ള വാടക വീട്ടിൽ വെച്ചാണ് സുനിൽ ഭാക്കറൈ (55) എന്നയാൾ മക്കളായ ജയ് (18), ആര്യ (10) എന്നിവരെ കൊലപ്പെടുത്തിയത്. ഭാര്യ ഉപേക്ഷിച്ച് പോയതോടെ കുട്ടികളെ ഒറ്റയ്ക്ക് നോക്കേണ്ട സ്ഥിതി വന്നത് കൊണ്ടാകാം ഇയാൾ ഈ കടുകൈ ചെയ്തത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാൾ ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തിയത്. അതിന് മുമ്പ് രണ്ട് കുട്ടികൾക്കും ഇയാൾ വിഷം നൽകിയതായും പോലീസ് സംശയിക്കുന്നുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ ഇവർ കഴിഞ്ഞ 20 വർഷമായി സിൽവാസയിലാണ് താമസം.

ALSO READ: ഭാര്യ വീട്ടുകാർ യുവാവിനെ രാത്രി മുഴുവൻ കെട്ടിയിട്ട് മർദ്ദിച്ചു; സംഭവം ഒഡീഷയിൽ

മുംബൈയ്ക്ക് സമീപമുള്ള റായ്‌ഗഡ് സ്വദേശികളാണ് കുടുംബം. രണ്ടാഴ്‌ച മുമ്പാണ് ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയത്. മക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നതാവാം ഈ കടുംകൈ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് സിൽവാസ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ അനിൽ ടി കെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും