AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fauja Singh: മാരത്തണ്‍ ഇതിഹാസത്തിൻ്റെ അപകടമരണം; പ്രവാസി അറസ്റ്റില്‍

SUV driver arrested in Fauja Singh hit and run case: കർതാർപൂരിലെ ദസുപൂർ സ്വദേശിയാണ് അമൃത്പാല്‍. ഇയാളെ കോടതിയില്‍ ഹാജരാക്കും. കപൂർത്തല ജില്ലയിലെ അതൗലി ഗ്രാമത്തിൽ താമസിക്കുന്ന വരീന്ദർ സിങിന്റെ പേരിലാണ് വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് പിന്നീട് വില്‍ക്കുകയായിരുന്നുവെന്നാണ് സൂചന

Fauja Singh: മാരത്തണ്‍ ഇതിഹാസത്തിൻ്റെ അപകടമരണം; പ്രവാസി അറസ്റ്റില്‍
ഫൗജ സിംഗ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Jul 2025 | 09:20 AM

ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായിരുന്ന ഫൗജ സിങ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. അമൃത്പാൽ സിംഗ് ധില്ലന്‍ (30) എന്നയാളാണ് പിടിയിലായത്. 114കാരനായ ഫൗജയുടെ മരണത്തിനിടയാക്കിയ ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് അമൃത്പാല്‍ അറസ്റ്റിലായത്. ഫൗജ സിങിനെ ഇടിച്ചിട്ട വാഹനം ഓടിച്ചയാലെ വണ്ടിയുടെ നമ്പര്‍ ഉപയോഗിച്ചാണ് കണ്ടെത്തിയത്. ഭോഗ്പൂരില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.

എസ്എസ്പി ഹർവീന്ദർ സിംഗ് വിർക്ക് രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ജലന്ധറിലെ കർതാർപൂരിലെ ദസുപൂർ സ്വദേശിയാണ് അമൃത്പാല്‍. ഇയാളെ കോടതിയില്‍ ഹാജരാക്കും. കപൂർത്തല ജില്ലയിലെ അതൗലി ഗ്രാമത്തിൽ താമസിക്കുന്ന വരീന്ദർ സിങിന്റെ പേരിലാണ് വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് പിന്നീട് വില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

അമൃത്പാൽ സിംഗ് ധില്ലന് രണ്ട് വർഷം മുമ്പ് വാഹനം വിറ്റതായി വരീന്ദർ വെളിപ്പെടുത്തി. കാനഡയിൽ നിന്ന് അടുത്തിടെയാണ് അമൃത്പാല്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. എട്ട് ദിവസം മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Read Also: Archita Phukan: ‘അർചിത ഫുക്കാന്’ പിന്നിൽ മുൻ കാമുകൻ; ഫേക്ക് പ്രൊഫൈലിലൂടെ യുവാവ് നേടിയത് 10 ലക്ഷം രൂപ

ബിയാസ് ഗ്രാമത്തിനടുത്ത് വെച്ചാണ് ഫൗജയെ വാഹനമിടിച്ചത്. അപകടമുണ്ടായതിന് പിന്നാലെ കര്‍താര്‍പുരിലേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്തകളിലൂടെയാണ് വാഹനമിടിച്ചത് ഫൗജ സിങിനെയാണെന്ന് മനസിലായതെന്ന് ഇയാള്‍ പറഞ്ഞു.