Female Doctor Death: മാസങ്ങളായി എസ്ഐ ബലാത്സംഗം ചെയ്യുന്നു! കൈവെള്ളയിൽ കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി
ഇയാളെന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ചുമാസത്തിൽ ഏറെയായി എസ് ഐ എന്നെ ശാരീരികവും മാനസികവും ആയി ആക്രമത്തിന് ഇരയാക്കുകയാണ് എന്നാണ് വനിതാ ഡോക്ടർ തന്റെ കൈവെള്ളയിൽ എഴുതിയത്.
മുംബൈ: മഹാരാഷ്ട്രയിലെ സതാറയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായ വനിത ഡോക്ടർ ആത്മഹത്യ ചെയ്തു. എസ്ഐക്കെതിരെ കൈവെള്ളയിൽ ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് വനിത ഡോക്ടർ ജീവനൊടുക്കിയത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർ ആണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. ഗോപാൽ ബദ്നെ എന്ന എസ്ഐ തന്നെ നിരന്തരം ശാരീരികമായും മാനസികമായും അതിക്രമത്തിന് വിധേയ ആക്കി എന്നും ഗോപാൽ ബദ്നെ ആണ് താൻ ജീവനൊടുക്കാൻ കാരണമെന്നും കുറിപ്പിൽ ആരോപിക്കുന്നു.
പോലീസ് ഓഫീസർ ഗോപാൽ ബദ്നെ ആണ് എന്റെ മരണത്തിന് കാരണം. ഇയാളെന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ചുമാസത്തിൽ ഏറെയായി എസ് ഐ എന്നെ ശാരീരികവും മാനസികവും ആയി ആക്രമത്തിന് ഇരയാക്കുകയാണ് എന്നാണ് വനിതാ ഡോക്ടർ തന്റെ കൈവെള്ളയിൽ എഴുതിയത്.
മുംബൈയിലെ ഫൽതാൻ ഉപജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു ജീവനൊടുക്കിയ വനിതാ ഡോക്ടർ ജൂൺ 19ന് ഇതേ പോലീസ് ഓഫർക്കെതിരെ വനിതാ ഡോക്ടർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്ഥർ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും ഇവർക്കെതിരെ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു പരാതി നൽകിയത്.
ട്രെയിൻ വരുന്നതിനിടയിൽ റീൽസ് എടുക്കാൻ ശ്രമിച്ച 15 കാരൻ മരിച്ചു
റെയിൽവേ പാളത്തിൽ നിന്നും ട്രെയിൻ വരുന്നതിനിടെ റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച 15 വയസ്സുകാരൻ മരിച്ചു. മംഗളഘട്ട് സ്വദേശിയായ വിശ്വജിത് സാഹുവാണ് മരിച്ചത്. ഒഡീഷയിലെ പുരിയിലെ റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം. അമ്മയ്ക്കൊപ്പം ദക്ഷിണകാളീക്ഷേത്രം സന്ദർശിക്കാൻ എത്തിയതായിരുന്നു 15 വയസ്സുകാരൻ. ക്ഷേത്രദർശനം നടത്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.