Festive Rush: യാത്രക്കാർ ശ്രദ്ധിക്കുക! ഈ ദിവസങ്ങളിൽ ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വേണ്ട

Festive Rush 2025: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, റെയിൽവേ പരിസരങ്ങളിൽ തിരക്കു കാരണം ഉണ്ടാകുന്ന അസൗകര്യങ്ങളും വലിയ അപകടങ്ങളും തടയുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

Festive Rush: യാത്രക്കാർ ശ്രദ്ധിക്കുക! ഈ ദിവസങ്ങളിൽ ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വേണ്ട

Festive Rush Delhi Ncr

Published: 

16 Oct 2025 | 10:16 AM

ന്യൂഡൽഹി: ദീപാവലി, ഛഠ് പൂജ ആഘോഷങ്ങൾ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഒക്ടോബർ 15 മുതൽ ഒക്ടോബർ 27 വരെ ഡൽഹി-എൻസിആറിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, റെയിൽവേ പരിസരങ്ങളിൽ തിരക്കു കാരണം ഉണ്ടാകുന്ന അസൗകര്യങ്ങളും വലിയ അപകടങ്ങളും തടയുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഒക്ടോബർ 27ന് ശേഷം പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന സാധാരണപോലെ പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

താഴെപ്പറയുന്ന പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് റദ്ദാക്കിയത്

ദില്ലി ജംക്ഷൻ
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ
ആനന്ദ് വിഹാർ ടെർമിനൽ
ഗാസിയാബാദ് ജംഗ്ഷൻ
ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ

ഇത് പ്രകാരം യാത്രക്കാർ അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനും സാധുവായ ട്രെയിൻ ടിക്കറ്റ് ഉള്ളവർ മാത്രം പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുവാനും അധികൃതർ നിർദ്ദേശിക്കുന്നു. കൂടാതെ യാത്രക്കാർ അവരുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും സുരക്ഷ മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കാനും പരിസരത്ത് സാമൂഹിക അകലം പാലിക്കാനും റെയിൽവേ അഭ്യർത്ഥിച്ചു.

ബിഹാറിലേക്ക് പ്രത്യേക ട്രെയിൻ സർവ്വീസുകൾ

ഉത്സവ സീസണിലെ യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത്, ഡൽഹി-ബീഹാർ റൂട്ടുകളിൽ നിരവധി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നതായിരിക്കും. അതിൽ രണ്ട് പ്രത്യേക വന്ദേ ഭാരത് ട്രെയിനുകളും ഉണ്ടാകുന്നതായിരിക്കും. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അഞ്ച് പ്രധാന റൂട്ടുകൾ പട്ന, ഗയ, ദർഭംഗ, ഭഗൽപൂർ, സമസ്തിപൂർ എന്നിവയാണ്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം പ്രത്യേക ട്രെയിൻ സർവ്വീസുകളുടെ എണ്ണം ഇരട്ടിയാക്കി. ഉദാഹരണത്തിന് ഡൽഹി പട്ന റൂട്ടിൽ കഴിഞ്ഞവർഷം 250 പ്രത്യേക സർവീസുകൾ ആയിരുന്നു ഉണ്ടായത്. ഈ വർഷം അത് 596 ആയി വർദ്ധിപ്പിച്ചു. ഉത്സവകാലത്ത് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യുന്നതിനും ജനക്കൂട്ടം മബലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ഉള്ള ഇന്ത്യൻ റെയിൽവേ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ