Electric Car: നിർത്തിയിട്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിനും നാശനഷ്ടം
Fire Breaks Out From EV: നിർത്തിയിട്ടിരുന്ന എംജിയുടെ ഇലക്ട്രിക് കാറിന് തീപിടിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലേക്കും തീപടർന്നു.
നിർത്തിയിട്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. ഇത് സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലേക്കും പടർന്നു. അഗ്നിശമന സേന എത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദിലെ എൻടിആർ സ്റ്റേഡിയത്തിൽ നിർത്തിയിട്ടിരുന്ന എംജിയുടെ ഒരു ഇലക്ട്രിക് കാറിനാണ് തെപിടിച്ചത്. ഇത് അടുത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിലേക്കും പടർന്നു. മൂന്ന് സ്ഥലങ്ങളിൽ നിന്ന് അഗ്നിശമ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
“ഇന്ന് വൈകുന്നേരം നിർത്തിയിട്ടിരുന്ന ഒരു കാറിൽ തീപിടിക്കുകയും ഇത് അടുത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിലേക്ക് പടരുകയും ചെയ്തു. മുഷീറാബാദ്, ഗാന്ധി ഹോസ്പിറ്റൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മൂന്ന് അഗ്നിശമനവാഹനങ്ങൾ സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രിച്ചു. എംജിയുടെ ഇലക്ട്രിക് വാഹം തീപിടുത്തത്തിൽ പൂർണമായി നശിച്ചു. മറ്റേ കാറിനും നാശനഷ്ടങ്ങളുണ്ട്. പരിക്കോ ആളപായമോ റിപ്പോർട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം ചൂടാണെന്ന് കരുതുന്നു.”- അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വിഡിയോ കാണാം
Alert: MG ZS EV electric car (TS09 GD 1262) caught fire near #NTRStadium today. Locals noticed smoke and called it in.
Firefighters were quick on the scene, and police
controlled traffic. 🔥👮♂️
No injuries, but the car’s toasted. 🔥🚗
EV fire risks are… pic.twitter.com/Io5cYeOMb2
— Rahul Hanwate (@Rahul78897252) November 16, 2025