AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah: ജോൺ ബ്രിട്ടാസിന് മലയാളത്തിൽ മറുപടി നൽകി അമിത് ഷാ; ഹിന്ദി അടിച്ചേല്പിക്കുന്നു എന്ന ആക്ഷേപങ്ങൾക്ക് മറുപടിയെന്ന് നിരീക്ഷണം

Amit Shah Letter In Malayalam: ജോൺ ബ്രിട്ടാസിനുള്ള അമിത് ഷായുടെ മറുപടി മലയാളത്തിൽ. കേന്ദ്രമന്ത്രിമാർ ഹിന്ദി അടിച്ചേല്പിക്കുന്നു എന്ന ആരോപണങ്ങൾക്ക് മറുപടിയാണ് ഇതെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Amit Shah: ജോൺ ബ്രിട്ടാസിന് മലയാളത്തിൽ മറുപടി നൽകി അമിത് ഷാ; ഹിന്ദി അടിച്ചേല്പിക്കുന്നു എന്ന ആക്ഷേപങ്ങൾക്ക് മറുപടിയെന്ന് നിരീക്ഷണം
ജോൺ ബ്രിട്ടാസ്, അമിത് ഷാ
Abdul Basith
Abdul Basith | Published: 17 Nov 2025 | 09:21 AM

സിപിഎം എംപി ജോൺ ബ്രിട്ടാസിന് മലയാളത്തിൽ മറുപടിനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് അയച്ച കത്തിന് മറുപടി ആയാണ് അമിത് ഷാ മലയാളത്തിൽ കത്തയച്ചത്. ഹിന്ദി അടിച്ചേല്പിക്കുന്നു എന്ന ആക്ഷേപങ്ങൾക്ക് മറുപടിയാണ് ഇതെന്ന് സോഷ്യൽ മീഡിയ പറയുന്നു.

കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളാണ് പലതവണയായി ആരോപണമുയർത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എംപിമാർക്ക് പല മന്ത്രിമാരും ഹിന്ദിയിലാണ് മറുപടിനൽകുന്നത്. മോദി സർക്കാരിലെ പല മന്ത്രിമാരും ഹിന്ദിയിൽ മറുപടിക്കത്തയക്കുന്നത് ദക്ഷിണേന്ത്യൻ എംപിമാർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത് ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

Also Read: Bangalore Road Rage: വഴി നൽകിയില്ല; 23 കാരൻ മൂന്നംഗ കുടുംബത്തെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചു

ഇത്തരം ആരോപണങ്ങൾക്കിടെയാണ് മലയാളത്തിൽ അമിത് ഷാ മറുപടിനൽകിയത്. ഇതുവരെ ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് എംപിമാർക്കുള്ള കത്തുകളെഴുതാൻ അമിത് ഷാ ഉപയോഗിച്ചിരുന്നത്. ഈ പതിവാണ് ഇപ്പോൾ അദ്ദേഹം തിരുത്തിയിരിക്കുന്നത്.

ഒക്ടോബർ 22നാണ് ജോൺ ബ്രിട്ടാസ് അമിത് ഷായ്ക്ക് കത്തയച്ചത്. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ടായിരുന്നു കത്ത്. ഇതിന് മറുപടിയായി നവംബർ 14ന് അമിത് ഷാ ജോൺ ബ്രിട്ടാസിന് തിരികെ കത്തയച്ചു. ‘അയച്ച കത്ത് കിട്ടി’ എന്ന് മലയാളത്തിൽ ആരംഭിക്കുന്ന കത്ത് ‘നിങ്ങളുടെ അമിത് ഷാ’ എന്നെഴുതി ഒപ്പിട്ടാണ് അവസാനിക്കുന്നത്.