‘പായലേ വിട.. പൂപ്പലേ വിട’; എം.എൽ.എയുടെ ബംഗ്ലാവ് കഴുകാൻ ഉപയോഗിച്ചത് ഫയർ ഫോഴ്സിൻ്റെ വാഹനം; ഒടുവിൽ പിഴ

Emergency Vehicle Misused to Clean Gujarat MLA's House; Rs 2,700 Fine Collected: എം.എൽ.എ നേരിട്ട് വിളിച്ച് ഒരു ഫയർ എഞ്ചിൻ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് ദേവ്ഗഡ് ബാരിയ മുൻസിപ്പൽ ചെയർപേഴ്സൺ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകാം എന്ന് കരുതിയാണ് ഉടൻ തന്നെ ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ട് വാഹനം അവിടേക്ക് അയക്കാൻ നിർദ്ദേശം ൻൽകിയത്

‘പായലേ വിട.. പൂപ്പലേ വിട’; എം.എൽ.എയുടെ ബംഗ്ലാവ് കഴുകാൻ ഉപയോഗിച്ചത് ഫയർ ഫോഴ്സിൻ്റെ വാഹനം; ഒടുവിൽ പിഴ

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ ഭരണകക്ഷി എം എൽ.എയുടെ വസതി വൃത്തിയാക്കാൻ ഫയർ ഫോഴ്സ് വാഹനം ഉപയോഗിച്ചതിൽ വ്യാപക പ്രതിഷേധം

Published: 

06 Oct 2026 | 03:31 PM

ദാഹോദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ ഭരണകക്ഷി എം എൽ.എയുടെ ആഡംബര വസതി കഴുകി വൃത്തിയാക്കാൻ ഫയർ ഫോഴ്സ് വാഹനം ഉപയോഗിച്ചതിൽ വ്യാപക പ്രതിഷേധം. ദേവ്ഗഡ് ബാരിയ എം.എൽ.എ ബച്ചുഭായ് ഖാബാദിൻ്റെ വസ്തി കഴുകി വൃത്തിയാക്കാനാണ് ദേവ്ഗഡ് ബാരിയ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിരക്ഷാ സേനയുടെ വാഹനം ഉപയോഗിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദുരിപയോഗം ചെയ്യുന്നതിനെതിരെ കടുത്ത വിമർശനം ഉയർന്നു. സംഭവം വിവാദമായി മാറിയതോടെ എം.എൽ.എയിൽ നിന്നും വാഹനത്തിൻ്റെ ചിലവായി 2,700 രൂപ അധികൃതർ ഈടാക്കിയുട്ടുണ്ട്.

എം.എൽ.എ നേരിട്ട് വിളിച്ച് ഒരു ഫയർ എഞ്ചിൻ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് ദേവ്ഗഡ് ബാരിയ മുൻസിപ്പൽ ചെയർപേഴ്സൺ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകാം എന്ന് കരുതിയാണ് ഉടൻ തന്നെ ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ട് വാഹനം അവിടേക്ക് അയക്കാൻ നിർദ്ദേശം ൻൽകിയത്. എന്നാൽ ഫയർ ഫോഴ്ദ് വാഹനം എം.എൽ.എയുടെ വീട്ടിലെത്തിയപ്പോൾ വീട് കഴുകാനാണ് ആവശ്യപ്പെട്ടത് എന്ന് അഗ്നിശമന സേനാംഗങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ആ ജോലി ചെയ്യേണ്ടതില്ലാ എന്ന് ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇക്കാര്യം തന്നെ അറിയിച്ചിരുന്നു എന്നും ദേവ്ഗഡ് ബാരിയ മുൻസിപ്പൽ ചെയർപേഴ്സൺ വ്യക്തമാക്കി.

Also Read: Indigo Fuel Surcharge: ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ഗൾഫിലേക്ക് 5,500 രൂപ അധികം!

പിപ്പേരോ ഗ്രാമത്തിലേക്ക് അടിയന്തരമായി ഒരു ഫയർ എഞ്ചിൻ അയക്കണമെന്ന് മേലധികാരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാഹനം അയച്ചതെന്ന് ദേവ്ഗഡ് ബാരിയ മുൻസിപ്പൽ കോർപ്പറേഷൻ ഫയർ ഓഫീസർ മയൂർ സിംഗ് ചൗഹാനും പ്രതികരിച്ചു. എന്നാൽ വാഹനം എം.എൽ.എയുടെ വസതിയിൽ എത്തിയപ്പോൾ വീട് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കാൻ എം.എൽ.എയുടെ അനുയായികൾ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. വൃത്തിയാക്കൽ മുൻവശത്ത് നിന്ന് തന്നെ ആരംഭിക്കണം എന്നും അവർ ആവശ്യപ്പെട്ടു.

അടിയന്തര ആവശ്യങ്ങൾക്കായല്ല വാഹനം ആവശ്യപ്പെട്ടത് എന്ന് വ്യക്തമായതോടെ വെള്ളം പമ്പ് ചെയ്യുത് നിർത്തിവയ്ക്കാൻ കൃത്യമായ നിർദ്ദേശം നൽകിയിരുന്നു എന്നും വാഹനം അനാവശ്യ കാര്യത്തിൻ വിളിച്ചുവരുത്തിയതിന് ഫീസ് ഈടാക്കിയെന്നും മയൂർ സിംഗ് ചൗഹാൻ വ്യക്തമാക്കി. ജനങ്ങൾക്ക് അടിയന്തര സേവനങ്ങൾ നൽകേണ്ട സംവിധാനങ്ങൾ അധികാരം കയ്യാളുന്നവർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത ഭാഷയിലാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.

എ.എൻ.ഐ എക്സിലൂടെ പങ്കുവച്ച വീഡിയോ

English Summary

A massive controversy erupted in Gujarat after a viral video showed a fire engine being used to wash an MLA’s bungalow in Dahod. Officials later collected a Rs 2,700 fine.

Loading...
Unable to load recommendations.
Follow Us
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ