AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bullet train: തിരുവനന്തപുരത്ത് നിന്ന് കാസർകോ‌ട്ടേക്ക് ഒന്നരമണിക്കൂറിൽ എത്താം, ആദ്യ ബുള്ളറ്റ് ട്രെയിൻ സർവ്വീസ് ഈ ദിവസം മുതൽ

First Bullet Train to Cut Thiruvananthapuram-Kasaragod: അത്യാധുനിക പാതകളിലൂടെയുള്ള ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർത്ഥ്യമായാൽ ഈ ദൂരം വെറും 2 മണിക്കൂറിൽ താഴെ സമയം കൊണ്ട് പിന്നിടാൻ സാധിക്കും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖലകളിൽ വൻ മാറ്റങ്ങൾ കൊണ്ടുവരും.

Bullet train: തിരുവനന്തപുരത്ത് നിന്ന് കാസർകോ‌ട്ടേക്ക് ഒന്നരമണിക്കൂറിൽ എത്താം, ആദ്യ ബുള്ളറ്റ് ട്രെയിൻ സർവ്വീസ് ഈ ദിവസം മുതൽ
ബുള്ളറ്റ് ട്രെയിൻImage Credit source: Pexels
Aswathy Balachandran
Aswathy Balachandran | Updated On: 03 Jan 2026 | 11:32 AM

ന്യൂഡൽഹി: ഭാരതത്തിന്റെ യാത്രാസങ്കല്പങ്ങളെ അടിമുടി മാറ്റുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ, മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ രാജ്യം കുതിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിലൂടെ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.

ആദ്യ ഘട്ടം: സൂറത്ത് – ബിലിമോറ

 

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗുജറാത്തിലെ സൂറത്ത് മുതൽ ബിലിമോറ വരെയാകും സർവീസ് നടത്തുക. ഇതിന് പിന്നാലെ വാപി മുതൽ അഹമ്മദാബാദ് വരെയും, മഹാരാഷ്ട്രയിലെ താനെ മുതൽ അഹമ്മദാബാദ് വരെയുമുള്ള സർവീസുകൾ ഘട്ടംഘട്ടമായി ആരംഭിക്കും. ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യയുടെ കരുത്തിൽ നിർമ്മിക്കുന്ന ഈ പാതയിലൂടെയുള്ള യാത്ര വിമാനയാത്രയ്ക്ക് സമാനമായ അനുഭവമായിരിക്കും നൽകുക.

 

കേരളത്തിന്റെ യാത്രാസമയത്തിൽ വിപ്ലവം

 

ഈ പദ്ധതിയുടെ സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഭാവിയിൽ കേരളത്തിലെ റെയിൽവേ വികസനത്തിനും പുതിയ ദിശാബോധം നൽകും. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ഏകദേശം 578 കിലോമീറ്റർ ദൂരം പിന്നിടാൻ ശരാശരി 7.45 മണിക്കൂർ സമയം വേണം.

 

ALSO READ: ഉടൻ ഓട്ടം തുടങ്ങുക 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; 1500 കിലോമീറ്റർ വരെയുള്ള റൂട്ടൂകളിൽ സർവീസ്

അത്യാധുനിക പാതകളിലൂടെയുള്ള ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർത്ഥ്യമായാൽ ഈ ദൂരം വെറും 2 മണിക്കൂറിൽ താഴെ സമയം കൊണ്ട് പിന്നിടാൻ സാധിക്കും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖലകളിൽ വൻ മാറ്റങ്ങൾ കൊണ്ടുവരും.

 

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ: ഗുവാഹത്തി – കൊൽക്കത്ത റൂട്ടിൽ

 

ബുള്ളറ്റ് ട്രെയിനിനൊപ്പം തന്നെ റെയിൽവേയുടെ മറ്റൊരു സുപ്രധാന കാൽവെയ്പ്പായ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ റൂട്ടും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലാകും ഓടുക. രാത്രികാല യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഈ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

 

നിർമ്മാണം അതിവേഗത്തിൽ

 

നിലവിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി അതിവേഗ പാതകളുടെയും സ്റ്റേഷനുകളുടെയും നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കി ഇന്ത്യയെ ആഗോള റെയിൽവേ ഭൂപടത്തിൽ മുൻനിരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം.