AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു

Flight Fuel Price Crisis: വിമാന ഇന്ധനത്തിന് വില കൂടുമ്പോൾ വിമാനക്കമ്പനികൾ ആ അധിക ബാധ്യത യാത്രക്കാരിലേക്ക് കൈമാറും. വിമാന ടിക്കറ്റുകൾക്ക് മേൽ ഫ്യുവൽ സർചാർജ് എന്ന പേരിൽ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. നഷ്ടം ഒഴിവാക്കാൻ കമ്പനികൾ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കിയേക്കാം. ചുരുക്കത്തിൽ, ഇന്ധനവിലയിലെ ചെറിയ വ്യത്യാസം പോലും സാധാരണക്കാരുടെ വിമാനയാത്രയെയും വിനോദസഞ്ചാര മേഖലയെയും വലിയ തോതിൽ ബാധിക്കുന്നു.

Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 29 Apr 2026 | 09:23 AM

മുംബൈ: ആഭ്യന്തര വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ കേന്ദ്ര സർക്കാരിനോട് അടിയന്തര സഹായം അഭ്യർത്ഥിച്ചു. ഇന്ധനവില നിർണയത്തിൽ മാറ്റം വരുത്തണമെന്നും സാമ്പത്തിക പിന്തുണ നൽകണമെന്നുമാണ് കമ്പനികളുടെ ആവശ്യം. അല്ലാത്തപക്ഷം പ്രവർത്തനം തന്നെ സ്തംഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.

പ്രതിസന്ധിക്ക് കാരണങ്ങൾ

ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (F I A) വ്യോമയാന മന്ത്രാലയത്തിന് നൽകിയ കത്തിൽ പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ധനവില വർധിക്കാൻ കാരണമായി. സംഘർഷങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും വിദേശത്ത് നിന്നുള്ള ഇന്ധന ഇടപാടുകളെ ബാധിച്ചതായാണ് വിലയിരുത്തൽ.

പ്രധാന ആവശ്യങ്ങൾ

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇത് മുൻകൂട്ടി കാണാൻ കഴിയാത്ത നഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഇതിന് പരിഹാരമായി താഴെ പറയുന്ന ആവശ്യങ്ങളാണ് കമ്പനികൾ ഉന്നയിച്ചിട്ടുള്ളത്.

  • നിലവിൽ വിമാന ഇന്ധനത്തിന് മേൽ ഈടാക്കുന്ന 11 ശതമാനം എക്സൈസ് തീരുവ താത്കാലികമായി ഒഴിവാക്കി നൽകണം.
  • ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകീകൃത ഇന്ധനവില നിർണയ സംവിധാനം ഏർപ്പെടുത്തണം.
  • നിലവിലെ നഷ്ടം നികത്തി സുസ്ഥിരമായി മുന്നോട്ട് പോകാൻ സർക്കാർ ഇടപെടണം.

യാത്രക്കാരെ ബാധിക്കുമോ?

കമ്പനികൾ നേരിടുന്ന ഈ അധികച്ചെലവ് വിമാന ടിക്കറ്റ് നിരക്കുകളിൽ വർധനയുണ്ടാക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സർക്കാർ ഈ വിഷയത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വിമാനയാത്രാ നിരക്കിനെ സംബന്ധിച്ച് നിർണ്ണായകമാകും. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന ആശങ്കയും വിമാനക്കമ്പനികൾ പങ്കുവെക്കുന്നു.

Also Read – UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത

എന്താണ് വിമാന ഇന്ധനം ?

വിമാനങ്ങളിലെ ജെറ്റ് എഞ്ചിനുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള മണ്ണെണ്ണ അടിസ്ഥാനമാക്കിയുള്ള ഇന്ധനമാണിത്. സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിനേക്കാളും ഡീസലിനേക്കാളും ശുദ്ധീകരിച്ചതും കഠിനമായ തണുപ്പിലും കട്ടപിടിക്കാത്തതുമായ സവിശേഷത ഇതിനുണ്ട്.

വിമാന ഇന്ധനത്തിന് വില കൂടുമ്പോൾ വിമാനക്കമ്പനികൾ ആ അധിക ബാധ്യത യാത്രക്കാരിലേക്ക് കൈമാറും. വിമാന ടിക്കറ്റുകൾക്ക് മേൽ ഫ്യുവൽ സർചാർജ് എന്ന പേരിൽ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. നഷ്ടം ഒഴിവാക്കാൻ കമ്പനികൾ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കിയേക്കാം. ചുരുക്കത്തിൽ, ഇന്ധനവിലയിലെ ചെറിയ വ്യത്യാസം പോലും സാധാരണക്കാരുടെ വിമാനയാത്രയെയും വിനോദസഞ്ചാര മേഖലയെയും വലിയ തോതിൽ ബാധിക്കുന്നു.

വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുമോ?

വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങൾ കൊണ്ടാണ് തടസ്സമുണ്ടാകുന്നതെങ്കിൽ യാത്രക്കാർക്ക് പ്രത്യേക സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

യാത്ര തുടരാൻ താൽപ്പര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് പണമായോ, ബാങ്ക് ട്രാൻസ്ഫറായോ, ട്രാവൽ വൗച്ചറുകളായോ നൽകാം. വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സൗകര്യം കമ്പനികൾ ഉറപ്പാക്കണം.

English Summary

Rising aviation turbine fuel prices and high excise duties have pushed Indian airlines toward a severe financial crisis, with operational costs surging by nearly 40%. This spike threatens to increase airfares for passengers through fuel surcharges and may lead to a reduction in domestic flight services

Follow Us