ഭക്ഷണം എത്തിക്കാൻ വൈകി; ഡെലിവറി ഏജൻ്റിനെ തലയ്ക്കടിച്ച് വീഴ്ത്തി യുവാവ്

Delivery Executive Assaulted by Customer Over Delayed Food: വൈകുന്നേരം ഏകദേശം 7 മണിയോടെ കസ്റ്റമർ അജയ് കുമാർ നൽകിയ വിലാസത്തിൽ ആശിഷ് ഭക്ഷണം എത്തിച്ചു. എന്നാൽ താൻ ഇപ്പോൾ വീട്ടിലില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് ഭക്ഷണം എത്തിക്കണമെന്ന് അജയ് കുമാർ ആവശ്യപ്പെട്ടതായി ഡെലിവറി ഏജൻ്റ് ആരോപിക്കുന്നു

ഭക്ഷണം എത്തിക്കാൻ വൈകി; ഡെലിവറി ഏജൻ്റിനെ തലയ്ക്കടിച്ച് വീഴ്ത്തി യുവാവ്

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 07:42 PM

സെക്കന്തരാബാദ്: ഓൺലൈൻ വഴി ഓർഡർ നൽകിയ ഭക്ഷണം എത്തിക്കാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഡെലിവറി ഏജൻ്റിന് ക്രൂര മർദ്ദനം. ശനിയാഴ്ച വൈകുന്നേരമാണ് ഫുഡ് ഡെലിവറി ഏജൻ്റായ 24-കാരൻ ആശിഷിന് നേരെ ആക്രമണമുണ്ടായത്. സെക്കന്തരാബാദിലെ കാർഖാന മേഖലയിൽ ഭക്ഷണം എത്തിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വൈകുന്നേരം ഏകദേശം 7 മണിയോടെ കസ്റ്റമർ അജയ് കുമാർ നൽകിയ വിലാസത്തിൽ ആശിഷ് ഭക്ഷണം എത്തിച്ചു. എന്നാൽ താൻ ഇപ്പോൾ വീട്ടിലില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് ഭക്ഷണം എത്തിക്കണമെന്ന് അജയ് കുമാർ ആവശ്യപ്പെട്ടതായി ഡെലിവറി ഏജൻ്റ് ആരോപിക്കുന്നു

ആശിഷ് ഈ ആവശ്യം നിരസിക്കുകയും, നൽകിയ ഡെലിവ്രി അഡ്രസിൽ തിരിച്ചെത്തുമ്പോൾ തന്നെ വിളിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഫോണിലൂടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് ആശിഷ് ഭക്ഷണം നൽകാനായി വീണ്ടും ഉപഭോക്താവിൻ്റെ വീട്ടിലെത്തിയപ്പോൾ അവിടെ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഈ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി. ആശിഷിന് ക്രൂരമായ മർദ്ദനമേൽക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

Also Read: ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് ഇൻഡിഗോ; പുതുക്കിയ നിരക്കുകൾ ഒക്ടോബർ 6 മുതൽ

സംഭവത്തിന് ശേഷം ആശിഷും അജയ് കുമാറും കാർഖാന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇരുവരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഡെലിവറി ഏജൻ്റിന് അഡ്രസ് മാറിപ്പോയതിനെത്തുടർന്നാണ് തർക്കം തുടങ്ങിയതെന്ന് കാർഖാന പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പറഞ്ഞു. പിന്നീട് ശരിയായ വിലാസത്തിൽ എത്തിയതിന് ശേഷവും തർക്കം തുടരുകയും അത് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. ആശിഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 118, 351 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ പരിക്കേൽപ്പിക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

സംഘർഷത്തിൻ്റെ ചില ഭാഗങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഡെലിവറി ഏജൻ്റിനെ തള്ളിയിടുന്നതും വടി പോലെയുള്ള എന്തോ വസ്തു ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഒരു സ്ത്രീയും ആശിഷിനെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് ഈ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

English Summary

A 24-year-old food delivery agent was brutally assaulted in Secunderabad by a customer over a delayed order and wrong address dispute. Both parties filed police complaints after the violent confrontation.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്