AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിദ്യാർത്ഥിനിയുടെ ആത്മഹത്യ കൊലപാതകം; നിർബന്ധിച്ച് വിഷം കുടിപ്പിച്ചത് അധ്യാപകൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Lecturer Stages 20-Year-Old Student's Murder as Suicide in Telangana: നസ്പൂരിലെ സിംഗരേണി കോളിയറീസ് പോളിടെക്നിക്കിൽ പഠിക്കുന്ന സമയത്താണ് അക്ഷിതറാണി അവിടെ ഗസ്റ്റ് അധ്യാപകനായിരുന്ന നവീൻ കുമാറുമായി അടുപ്പത്തിലാകുന്നത്. എന്നാൽ പിന്നീട് മൈനിങ് എഞ്ചിനീയറിംഗ് ബിദുദ പഠനത്തിനായി യുവതി ഹൈദെരാബാദിലേക്ക് മാറി. തുടർന്ന് സിംഗരേണി ഖനിയിലെ അപ്രൻ്റീസ്ഷിപ്പ് കാലയളവിൽ രവികുമാർ എന്നയാളുമായി പെൺകുട്ടി സൗഹൃദത്തിലാവുകയും ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ കൊലപാതകം; നിർബന്ധിച്ച് വിഷം കുടിപ്പിച്ചത് അധ്യാപകൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 23 Sep 2026 | 04:39 PM

ഹൈദെരബാദ്: തെലങ്കാനയിൽ ഇരുപതുകാരിയായ എഞ്ചിനിയറിംഗ് വിദ്യർത്ഥിനി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം ക്രൂരമായ കൊലപാതകമെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. കൃത്യമായ ആസൂത്രണത്തോടെ പെൺകുട്ടിയെ നിർബ്ബന്ധിച്ച് വിഷം കഴിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതോടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ദ്ര അക്ഷിതറാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നവീൻ കുമാർ (35) രവികുമാർ (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

നസ്പൂരിലെ സിംഗരേണി കോളിയറീസ് പോളിടെക്നിക്കിൽ പഠിക്കുന്ന സമയത്താണ് അക്ഷിതറാണി അവിടെ ഗസ്റ്റ് അധ്യാപകനായിരുന്ന നവീൻ കുമാറുമായി അടുപ്പത്തിലാകുന്നത്. എന്നാൽ പിന്നീട് മൈനിങ് എഞ്ചിനീയറിംഗ് ബിദുദ പഠനത്തിനായി യുവതി ഹൈദെരാബാദിലേക്ക് മാറി. തുടർന്ന് സിംഗരേണി ഖനിയിലെ അപ്രൻ്റീസ്ഷിപ്പ് കാലയളവിൽ രവികുമാർ എന്നയാളുമായി പെൺകുട്ടി സൗഹൃദത്തിലാവുകയും ചെയ്തു. അക്ഷിതറാണി തന്നിൽ നിന്നും അകലുന്നതും രവികുമാറുമായി സൗഹൃദം സ്ഥാപിക്കുന്നതും നവീന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഇരുവരോടും തോന്നിയ കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പെദ്ദപ്പളി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ബി. രാം റെഡ്ഡി പറഞ്ഞു.

Also Read: ചിതയിലെ തീയിൽ ചിക്കൻ പാകം ചെയ്തു; ഉത്തർപ്രദേശിൽ മൂന്ന് പേർ അറസ്റ്റിൽ

സെപ്റ്റംബർ 12-ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അക്ഷിതറാണിയെ എഫ്.സി.ഐ ക്രോസ് റോഡിന് സമീത്ത് വച്ച് തടഞ്ഞു നിർത്തിയ നവീൻ കാറിലേക്ക് ബലമായി വലിച്ചു കയറ്റുകയായിരുന്നു. തന്നെ രവികുമാർ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി യുവതിയെക്കൊണ്ട് നിർബ്ബന്ധിച്ച് ആത്മഹത്യ കുറിപ്പ് എഴുതി വാങ്ങി. പിന്നീട് ബലമായി കീടനാശിനി കുടിപ്പിക്കുകയായിരുന്നു. പിന്നലെ നവീൻ അക്ഷിതറാണിയുടെ ഫോണിൽ നിന്നും പിതാവിനെ വിളിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി വരുത്തി തീർക്കാൻ ശ്രമവും നടത്തി. മരണം ഉറപ്പാക്കുന്നതിനായി ഇയാൾ ചികിത്സ വൈകിപ്പിക്കുകയും ചെയ്തു.

ഗുരുതരാവസ്ഥയിലായ അക്ഷിതാറാണിയെ ഗോദാവരിഖനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും തൊട്ടടുത്ത ദിവസം യുവതി മരണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസിൽ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കൊലപാതകം പുറത്തുകോണ്ടുവന്നത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കോൾ വിവരങ്ങൾ ഓഡിയോ റെക്കോർഡുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

തുടർന്ന് പ്രധാന പ്രതിയായ നവീൻ കുമാറിനെയും ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന രവികുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയൊലെടുത്തു. രവികുമാറിനെതിരായ ലൈംഗിക ആരോപണത്തിൽ പൊലീസ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്.

English Summary

A 20-year-old Telangana engineering student’s death, initially presumed suicide, was revealed as murder. A polytechnic lecturer forced her to write a suicide note and ingest pesticide out of jealousy, leading to two arrests.

Follow Us