AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tragic Death: നാല് എസി മെക്കാനിക്കുകൾ ഉറക്കത്തിൽ മരിച്ച നിലയിൽ; ഗ്യാസ് ലീക്കെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്

AC Mechanics Found Dead: നാല് എസി മെക്കാനിക്കുകളെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കളും സുഹൃത്തുക്കളുമായ യുവാക്കളാണ് മരണപ്പെട്ടത്.

Tragic Death: നാല് എസി മെക്കാനിക്കുകൾ ഉറക്കത്തിൽ മരിച്ച നിലയിൽ; ഗ്യാസ് ലീക്കെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 06 Jul 2025 06:33 AM

നാല് എസി മെക്കാനിക്കുകൾ ഉറക്കത്തിൽ മരിച്ച നിലയിൽ. വിഷവാതകം ശ്വസിച്ചാവാം മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്വന്തം വീട്ടിൽ ഉറങ്ങിക്കിടന്ന ഇവർ പിന്നീട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിലെ ദക്ഷിൺപുരിയിലാണ് സംഭവം. മരണപ്പെട്ട രണ്ട് പേരുടെ ബന്ധു ആയ സിഷാൻ പോലീസിനെ ബന്ധപ്പെട്ട് തൻ്റെ സഹോദരൻ ഫോൺ അറ്റൻഡ് ചെയ്യുന്നില്ലെന്നും അപകടമുണ്ടായതായി സംശയമുണ്ടെന്നും അറിയിച്ചു. വൈകാതെ തന്നെ പോലീസ് ഇവർ താമസിക്കുന്ന വീട്ടിലെത്തി. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. പൂട്ട് പൊളിച്ച് അകത്തുകടന്ന പോലീസ് വീടിൻ്റെ മുകൾ നിലയിൽ നാല് യുവാക്കളെ ബോധരഹിതരായി കണ്ടെത്തി.

Also Read: Jharkhand Coal mine collapse : ജാർഖണ്ഡിൽ കൽക്കരി ഖനി ഇടിഞ്ഞുതാണു: 4 മരണം, നിരവധി പേർ കുടുങ്ങിയതായി സംശയം

നാല് പേരെയും ഉടൻ തന്നെ ഡോ. അംബേദ്കർ ആശുപത്രിയിലും അവിടെനിന്ന് സഫ്ദർജങ് ആശുപത്രിയിലും എയിംസ് ട്രോമ സെൻ്ററിലും എത്തിച്ചു. മൂന്ന് പേർ ആശുപത്രിയിലെത്തിയപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. ഹസീബ് എന്ന് പേരുള്ള മൂന്നാമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. സൽമാൻ (30), മുഹ്സിൻ (20), ഹസീബ് (18), അങ്കിത് റസ്തോഗി (18) എന്നിവരാണ് മരണപ്പെട്ടത്. ഉത്തർ പ്രദേശിലെ ബറേലി സ്വദേശികളായ ഇവർ ജോലിക്കായി ഡൽഹിയിൽ വന്ന് വീടെടുത്ത് താമസിക്കുകയായിരുന്നു.

എസി സർവീസ് ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകളിൽ നിന്നുള്ള ഗ്യാസ് ലീക്കാവാം മരണകാരണമെന്ന് പോലീസ് പറയുന്നു. മുറിയിലെ വായുസഞ്ചാരം മോശമായിരുന്നു. എസി ഗ്യാസ് ഫില്ലിങ് സിലിണ്ടറുകൾ ഉൾപ്പെടെയുള്ള ഒരുപാട് സാധനങ്ങൾ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ നിന്ന് ലീക്ക് ചെയ്ത ഗ്യാസ് ശ്വസിച്ചതാവാം മരണകാരണം എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. ഫോറൻസിക് പരിശോധനയും നടക്കുന്നുണ്ട്.