AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wife Murder Husband: 1.15ലക്ഷം ശമ്പളം, ചെലവിടുന്നത് വീട്ടുജോലിക്കാരിക്കായി; ഭർത്താവിനെ കൊന്ന് 31കാരി

Wife Murders Husband in Bangalore Over Affair: പ്രതിമാസം 1.15 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഭാസ്കർ വീട്ടുവാടക ഒഴികെയുള്ള ബാക്കി പണം മുഴുവൻ ചെലവഴിച്ചിരുന്നത് ജോലിക്കാരിക്ക് വേണ്ടിയായിരുന്നു.

Wife Murder Husband: 1.15ലക്ഷം ശമ്പളം, ചെലവിടുന്നത് വീട്ടുജോലിക്കാരിക്കായി; ഭർത്താവിനെ കൊന്ന് 31കാരി
പ്രതീകാത്മക ചിത്രം Image Credit source: ilbusca/Getty Images Creative
nandha-das
Nandha Das | Updated On: 06 Jul 2025 06:38 AM

ബെംഗളൂരു: വീട്ടുജോലിക്കാരിയോട് വഴി വിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. 41കാരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹത്തെ കുളിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിലെ നിർണായക വിവരമാണ് കൊലപാതകമാണെന്ന് തെളിയാൻ കാരണമായത്. ബെംഗളൂരുവിലെ എസ് ജി പാല്യയ്ക്കിന് അടുത്തുള്ള ചന്ദ്രദയ കല്യാണ മണ്ഡപത്തിന് സമീപത്തെ വസതിയിലാണ് 41കാരനായ ഭാസ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപിച്ച് ബോധമില്ലാതെ വീട്ടിൽ എത്തിയ ഭർത്താവ് കുളിമുറിയിൽ തെന്നി വീണുവെന്നും, താൻ കുളിപ്പിച്ച ശേഷം കിടപ്പുമുറിയിൽ എത്തിച്ചെന്നും, രാവിലെ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നുവെന്നുമാണ് ഇയാളുടെ ഭാര്യയായ 32കാരി ശ്രുതി പോലീസിന് നൽകിയ മൊഴി. ഇതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഇതോടെയാണ് തലയിൽ ഭാരം കൂടിയ വസ്തു കൊണ്ടുള്ള പ്രഹരമേറ്റാണ് മരണമെന്ന് വ്യക്തമായത്.

ഭാസ്കറിന് വീട്ടുജോലിക്കാരിയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ വീട്ടിൽ എന്നും കലഹമായിരുന്നുവെന്നും, കൊലപ്പെടുത്തിയ ശേഷം മരണം സ്വാഭാവിക മരണമാക്കാൻ താൻ ശ്രമിച്ചുവെന്നും ശ്രുതി പോലീസിനോട് പറഞ്ഞു. പ്രതിമാസം 1.15 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഭാസ്കർ വീട്ടുവാടക ഒഴികെയുള്ള ബാക്കി പണം മുഴുവൻ ചെലവഴിച്ചിരുന്നത് ജോലിക്കാരിക്ക് വേണ്ടിയായിരുന്നു.

ALSO READ: നാല് എസി മെക്കാനിക്കുകൾ ഉറക്കത്തിൽ മരിച്ച നിലയിൽ; ഗ്യാസ് ലീക്കെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്

അടുത്തിടെയായി ഭാസ്കർ വീട്ടിലേക്കുള്ള വരവും നിർത്തിയിരുന്നു. ജൂൺ 27ന് മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തിയ ഭാസ്കറുമായി ശ്രുതി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ അദ്ദേഹത്തെ ശ്രുതി മരത്തടി കൊണ്ട് ആക്രമിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. ഇതോടെ മൃതദേഹം കുളിപ്പിച്ച് കിടക്കയിൽ കൊണ്ട് കിടത്തുകയായിരുന്നു. ഭാസ്കറിന്റെ രണ്ടാം വിവാഹമാണിത്. 12 വർഷം മുൻപാണ് ഭാസ്ക‍ർ ശ്രുതിയെ വിവാഹം ചെയ്തത്.