AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Four Children Death: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളില്‍ അകപ്പെട്ട നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Four Children Death: അപകടത്തിൽ ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് മരിച്ചത്. കളിക്കാനായി വാഹനത്തിനുള്ളിൽ ഇരിക്കാൻ പോയ കുട്ടികൾ അബദ്ധത്തിൽ വാതിൽ അകത്തു നിന്ന് പൂട്ടുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

Four Children Death: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളില്‍ അകപ്പെട്ട നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
nithya
Nithya Vinu | Published: 19 May 2025 07:12 AM

കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ആന്ധ്രാപ്രദേശിലെ ദ്വാരപുടി ഗ്രാമത്തിലെ മഹിളാ മണ്ഡൽ ഓഫീസിന് സമീപമാണ് സംഭവം. പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. 8 നും 6 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

കളിക്കാനായി വാഹനത്തിനുള്ളിൽ ഇരിക്കാൻ പോയ കുട്ടികൾ അബദ്ധത്തിൽ വാതിൽ അകത്തു നിന്ന് പൂട്ടുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

അപകടത്തിൽ ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് മരിച്ചത്. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ALSO READ: ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നീതി നടപ്പാക്കി; പാകിസ്ഥാനെ പാഠം പഠിപ്പിച്ചുവെന്ന് കരസേന, വീഡിയോ

ഹൈദരാബാദില്‍ വന്‍ ദുരന്തം; കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി മരണം

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ക്ക് ദാരുണാന്ത്യം. സ്ത്രീകളും ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് സൂചന.

ഇന്നലെ രാവിലെ 6.30-ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീയണയ്ക്കാന്‍ 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. സംഭവം ദുഃഖകരമാണെന്നും, ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ പൊലീസ്, മുനിസിപ്പാലിറ്റി, അഗ്നിശമനസേന, വൈദ്യുതി വകുപ്പുകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.