AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നീതി നടപ്പാക്കി; പാകിസ്ഥാനെ പാഠം പഠിപ്പിച്ചുവെന്ന് കരസേന, വീഡിയോ

Indian Army Releases Footage Of Operation Sindoor: നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നടപ്പിലാക്കി, നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. നേരത്തെ പാക് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടിരുന്നു.

Operation Sindoor: ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നീതി നടപ്പാക്കി; പാകിസ്ഥാനെ പാഠം പഠിപ്പിച്ചുവെന്ന് കരസേന, വീഡിയോ
കരസേന പുറത്തുവിട്ട ദൃശ്യങ്ങള്‍ Image Credit source: X
shiji-mk
Shiji M K | Published: 18 May 2025 14:51 PM

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ കരസേന. കരസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പാക് സൈനിക കേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നടപ്പിലാക്കി, നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. നേരത്തെ പാക് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് ഇത്രയും കൃത്യതയും വ്യക്തതയുമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മെയ് 9 മുതല്‍ നടത്തിയ ആക്രമണങ്ങള്‍ എന്ന പേരിലാണ് ദൃശ്യങ്ങളെത്തിയത്. പാകിസ്ഥാന് മറക്കാന്‍ കഴിയാത്ത തിരിച്ചടി നല്‍കിയെന്നും ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഓപ്പറേഷന്‍ സിന്ദൂരിലൂടെ സാധിച്ചുവെന്നും വീഡിയോയില്‍ പറയുന്നു.

കരസേന പുറത്തുവിട്ട ദൃശ്യങ്ങള്‍

അതിനിടെ, കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ കമാന്‍ഡിന്റെ അതിര്‍ത്തി പ്രദേശങ്ങളെല്ലാം കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കഠ്യാര്‍ സന്ദര്‍ശിച്ചിരുന്നു. സൈനികര്‍ക്ക് മനോവീര്യം പകര്‍ന്ന അദ്ദേഹം പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

Also Read: Hyderabad Fire Accident: ഹൈദരാബാദില്‍ വന്‍ ദുരന്തം; കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി മരണം

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു.